നാ​ല് ഒ​ടി​ടി പ്ലാ​റ്റ്ഫോ​മു​ക​ളി​ലാ​യി 'ര​ണ്ടു പേ​ർ' എ​ത്തി

05:56 PM Jul 09, 2021 | Deepika.com

ച​ല​ച്ചി​ത്ര​മേ​ള​ക​ളി​ൽ പ്രേ​ക്ഷ​ക​ശ്ര​ദ്ധ നേ​ടി​യ 'ര​ണ്ടു പേ​ർ' ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മി​ൽ റി​ലീ​സി​നെ​ത്തി. നീ ​സ്ട്രീം, കേ​വ്, കൂ​ടെ, സൈ​ന പ്ലേ ​എ​ന്നീ ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലാ​ണ് ര​ണ്ടു പേ​ര്‍ എ​ത്തി​യ​ത്. ന​വാ​ഗ​ത​നാ​യ പ്രേം ​ശ​ങ്ക​ര്‍ സം​വി​ധാ​നം ചെ​യ്ത ചി​ത്രം പേ​രു സൂ​ചി​പ്പി​ക്കു​ന്ന​തു​പോ​ലെ ഒ​രു രാ​ത്രി​യി​ല്‍ ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ലൂ​ടെ​യു​ള്ള ര​ണ്ടു പേ​രു​ടെ കാ​ര്‍​യാ​ത്ര​യാ​ണ് പ​റ​യു​ന്ന​ത്.

പു​തി​യ ത​ല​മു​റ​യു​ടെ ബ​ന്ധ​ങ്ങ​ളു​ടേ​യും ബ്രേ​ക്ക​പ്പു​ക​ളു​ടേ​യും ര​സ​ത​ന്ത്രം ര​ണ്ട് അ​പ​രി​ചി​ത​രു​ടെ കാ​ര്‍​യാ​ത്രാ​സ​മ​യ​ത്തെ സം​ഭാ​ഷ​ണ​ത്തി​ലൂ​ടെ അ​നാ​വ​ര​ണം ചെ​യ്യു​ന്ന പു​തു​മ​യു​ള്ള മേ​ക്കിം​ഗി​ലൂ​ടെ​യാ​ണ് 2017 ഐ​എ​ഫ്എ​ഫ്‌​കെ​യി​ലെ മ​ത്സ​ര​വി​ഭാ​ഗ​ത്തി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ച​പ്പോ​ള്‍ ര​ണ്ടു പേ​ര്‍ ച​ര്‍​ച്ച ചെ​യ്യ​പ്പെ​ട്ട​ത്.

സി​നി​മാ ടി​ക്ക​റ്റ്, മാ​ന്നാ​ര്‍ മ​ത്താ​യി സ്പീ​ക്കിം​ഗ് 2 തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ല്‍ വേ​ഷ​മി​ട്ട ബേ​സി​ല്‍ പൗ​ലോ​സാ​ണ് ചി​ത്ര​ത്തി​ൽ നാ​യ​ക​നാ​യെ​ത്തു​ന്ന​ത്. ശാ​ന്തി ബാ​ല​ച​ന്ദ്ര​നാ​ണ് നാ​യി​ക. ഇ​വ​രെ​ക്കൂ​ടാ​തെ സു​രാ​ജ് വെ​ഞ്ഞാ​റ​മ്മൂ​ട്, അ​ല​ന്‍​സി​യ​ര്‍, സു​നി​ല്‍ സു​ഖ​ദ എ​ന്നി​വ​രും അ​ഭി​ന​യി​ക്കു​ന്നു.