ഇ​ത്ത​വ​ണ പ്ര​തി​യ​ല്ല, നാ​യ​ക​നാ​ണ് പൂ​വ​ന്‍​കോ​ഴി

04:41 PM Jul 09, 2021 | Deepika.com

ലോ​ക​സി​നി​മ​യി​ല്‍ ത​ന്നെ ആ​ദ്യ​മാ​യി ഒ​രു പൂ​വ​ന്‍ കോ​ഴി​യെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​ക്കി അ​ന്താ​രാ​ഷ്‌​ട്ര​ത​ല​ത്തി​ല്‍ ശ്ര​ദ്ധ നേ​ടി​യ കൊ​ച്ചു സി​നി​മ​യാ​ണ് പൂ​വ​ന്‍​കോ​ഴി. പ​പ്പി ആ​ന്‍​ഡ് കി​റ്റി എ​ന്‍റ​ര്‍​ടൈ​ൻ​മെ​ന്‍റി​നു വേ​ണ്ടി ഉ​ണ്ണി അ​വ​ര്‍​മ ര​ച​ന​യും സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ച്ച ഈ ​കൊ​ച്ചു ചി​ത്രം ഒ​രു ക്ലാ​സി​ക് ഫാ​മി​ലി ഡ്രാ​മ​യാ​ണ്. ഒ​രു മ​ണി​ക്കൂ​ര്‍ ദൈ​ര്‍​ഘ്യ​മു​ള്ള ചി​ത്രം അ​വ​ര്‍​മ മൂ​വീ​സ് ചാ​ന​ലി​ല്‍ റി​ലീ​സ് ചെ​യ്തു.

അ​നി​ത​ര​സാ​ധാ​ര​ണ​മാ​യ അ​തി​ജീ​വ​ന സാ​മ​ര്‍​ഥ്യം കാ​ഴ്ച​വ​യ്ക്കു​ന്ന പൂ​വ​ന്‍​കോ​ഴി​യെ​യാ​ണ് ചി​ത്ര​ത്തി​ല്‍ കാ​ണാ​ന്‍ ക​ഴി​യു​ന്ന​ത്. പാ​ര്‍​ശ്വ​വ​ല്‍​ക്ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ ഉ​യി​ര്‍​ത്തെ​ഴു​ന്നേ​ല്‍​പ്പി​ന്‍റെ പ്ര​തീ​ക​മാ​യി പൂ​വ​ന്‍​കോ​ഴി നി​ല​കൊ​ള്ളു​ന്നു.

സാ​ധാ​ര​ണ ഗ​തി​യി​ല്‍ ആ​നി​മ​ല്‍ ഓ​റി​യ​ന്‍റ​ഡ് മൂ​വി​ക​ളി​ല്‍ ക​ണ്ടു​ശീ​ലി​ച്ചി​ട്ടു​ള്ള ആ​ന, നാ​യ മു​ത​ലാ​യ ഇ​ണ​ങ്ങി​യ​തും അ​നു​സ​ര​ണ​യു​ള്ള​തു​മാ​യ ജീ​വി​ക​ളി​ല്‍ നി​ന്നും തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യി കോ​ഴി​യെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​ക്കി ഗ്രാ​ഫി​ക്‌​സി​ന്‍റെ സ്പ​ര്‍​ശം ഇ​ല്ലാ​തെ​യാ​ണ് സി​നി​മ എ​ടു​ത്തി​രി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ല്‍, ജ​യ​ന്‍ അ​വ​ര്‍​മ, അ​ര്‍​ഷ, കു​ട്ട​പ്പ​ന്‍, അ​ഞ്ജു എ.​വി, പ്ര​മോ​ദ് പ്രി​ന്‍​സ്, അ​ബി​ന്‍ സ​ജി, ജി​ബി സെ​ബാ​സ്റ്റ്യ​ന്‍, രാ​ജ​ന്‍ പി, ​അ​ഖി​ല്‍ വി​ശ്വ​നാ​ഥ്, സ​തീ​ശ് എ.​എം, ഗൗ​തം, വി​നോ​ദ് ബോ​സ്, ഉ​ണ്ണി അ​വ​ര്‍​മ, അ​രു​ണ്‍ നാ​രാ​യ​ണ​ന്‍ എ​ന്നി​വ​ര്‍ അ​ഭി​ന​യി​ക്കു​ന്നു.