ലക്ഷദ്വീപുകാരുടെ അവകാശങ്ങൾക്കുവേണ്ടി പോരാടുകയും തുടർന്നു തന്റെ ഒരു പരാമർശത്തിന്റെ പേരിൽ ലക്ഷദ്വീപ് അധികൃതരുടെ നിയമനടപടി നേരിടുകയും ചെയ്യുന്ന സിനിമാസംവിധായിക ഐഷ സുൽത്താന തന്റെ പുതിയ സിനിമ പ്രഖ്യാപിച്ചു.
ഐഷതന്നെ എഴുതി സംവിധാനം ചെയ്യുന്ന ഫ്ലഷ് എന്ന് പേരിട്ടിരിക്കുന്ന പുതിയ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററാണ് സംവിധായിക പുറത്തുവിട്ടത്. ബീന കാസിമാണ് സിനിമയുടെ നിർമാതാവ്.
വ്യാഴാഴ്ച കൊച്ചിയിലായിരുന്നു പോസ്റ്റർ പുറത്തുവിട്ടതും വീണ്ടും ചോദ്യം ചെയ്യലിനായി അന്വേണ സംഘം ഐഷയ്ക്കു നോട്ടീസു നൽകിയതും.
ഐഷ സുൽത്താനയുടെ സിനിമ ‘ഫ്ലഷ് 'വരുന്നു
02:08 PM Jul 09, 2021 | Deepika.com