ദിലീപിനും കാവ്യ മാധവനുമൊപ്പമുള്ള മകൾ മഹാലക്ഷ്മിയുടെ വീഡിയോ ഏറ്റെടുത്ത് ആരാധകർ. അടൂർ ഗോപാലകൃഷ്ണന്റെ പിറന്നാളുമായി ബന്ധപ്പെട്ട് നടി കുക്കു പരമേശ്വരൻ നേതൃത്വത്തിൽ നടത്തിയ സൂം മീറ്റിങ്ങിൽ ആണ് കുടുംബസമേതം ദിലീപ് എത്തിയത്. മകള്‍ മഹാലക്ഷ്മിയോട് അടൂർ ഗോപാലകൃഷ്ണന് ഹാപ്പി ബർത്ഡേ പറയാൻ ആവശ്യപ്പെടുന്ന കാവ്യയെ വീഡിയോയിൽ കാണാം.
പത്തുതവണയെങ്കിലും പിറന്നാൾ ആശംസകൾ മഹാലക്ഷ്മി പറഞ്ഞുകഴിഞ്ഞെന്നും അതിനിടയിൽ വീഡിയോ കട്ട് ആയതുകൊണ്ടാണ് കേൾക്കാൻ പറ്റാതിരുന്നതെന്നും കാവ്യ പറയുന്നു. അടൂർ സാറുമായി ബന്ധപ്പെട്ട വലിയ ആളുകളെയും സുഹൃത്തുക്കളെയും വീഡിയോ മീറ്റിങിലൂടെ കാണാനായതിൽ ഒരുപാട് സന്തോഷമുണ്ടെന്നും ദിലീപ് പറയുന്നു. കുക്കു പരമേശ്വരനും ദിലീപിനും കാവ്യയ്ക്കുമൊപ്പം നടി മഞ്ജു പിള്ളയും സൂം മീറ്റിൽ പങ്കെടുത്തിരുന്നു.
ദിലീപിനും കാവ്യയ്ക്കുമൊപ്പം മഹാലക്ഷ്മി; വീഡിയോ ഏറ്റെടുത്ത് ആരാധകർ
02:07 AM Jul 06, 2021 | Deepika.com