തെന്നിന്ത്യൻ നടി അൻസിബ ഹസൻ പ്രധാന വേഷത്തിലെത്തുന്ന പുതിയ മലയാളം സിനിമയാണ് ശ്രീകാന്ത് വിജയ് സംവിധാനം ചെയ്യുന്ന ഒരു തെക്കൻ കാവ്യം. സിനിമകളുടെയും പരസ്യ ചിത്രങ്ങളുടെയും നിർമാണ രംഗത്ത് സജീവസാന്നിധ്യമായ സാഗരം ഫിലിം കന്പനി, ദേവകന്യാ പ്രൊഡക്ഷൻസുമായി ചേർന്നാണ് ബിഗ് ബജറ്റിൽ ഒരു തെക്കൻ കാവ്യം നിർമിക്കുന്നത്. ഷിജിൻലാൽ, കവിത അനിൽ എന്നിവരാണ് നിർമാതാക്കൾ.
ഫായിസ് ഉമ്മറാണ് ചിത്രത്തിന്റെ രചയിതാവ്. എ.ആർ റഹ്മാന്റെ അസോസിയേറ്റായിരുന്ന എം.എസ് ഷെയ്ക്ക് ഇല്ലാഹി സംഗീത സംവിധാനം നിർവഹിക്കുന്നു. വയലാർ ശരത് ചന്ദ്ര വർമ്മയാണ് ഗാനരചയിതാവ്. ഇന്ത്യൻ സിനിമാട്ടോഗ്രാഫർമാരിൽ പ്രമുഖനായ ആൻജിയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.
അൻസിബയ്ക്കൊപ്പം അർച്ചനനയും ചിത്രത്തിൽ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആദി, വിനോദ് ബോസ്, ആനന്ദ് ഭൈരവ്, ശശി കലിംഗ, മോളി, കൊച്ചുപ്രേമൻ, ജോബി പാലാ, സുനിൽ സുഖദ എന്നിവരും ചിത്രത്തിലുണ്ട്.
അൻസിബയുടെ ബിഗ് ബജറ്റ് ചിത്രം വരുന്നു
12:00 PM Sep 21, 2017 | Deepika.com