റി​ലീ​സി​നു മു​ൻ​പേ "ഉ​ടു​മ്പ്' ഹി​ന്ദി​യി​ലേ​ക്ക്...

05:34 PM Jul 02, 2021 | Deepika.com

ക​ണ്ണ​ൻ താ​മ​ര​ക്കു​ളം സം​വി​ധാ​നം ചെ​യ്ത പു​തി​യ ചി​ത്ര​മാ​യ ഉ​ടു​മ്പ് ഹി​ന്ദി​യി​ലേ​ക്ക് മൊ​ഴി​മാ​റ്റി​യെ​ത്തു​ന്നു. മാ​രു​തി ട്രേ​ഡിം​ഗ് ക​മ്പ​നി​യും സ​ൺ ഷൈ​ൻ മ്യൂ​സി​ക്കും ചേ​ർ​ന്നാ​ണ് ഉ​ടു​മ്പി​ന്‍റെ ഹി​ന്ദി റീ​മേ​ക്ക് അ​വ​കാ​ശം സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

മോ​ളി​വു​ഡി​ൽ ഇ​താ​ദ്യ​മാ​യാ​ണ് ഒ​രു ചി​ത്രം റി​ലീ​സി​ന് മു​ൻ​പ് ത​ന്നെ മ​റ്റ് ഇ​ന്ത്യ​ൻ ഭാ​ഷ​യി​ലേ​ക്ക് മൊ​ഴി​മാ​റ്റ അ​വ​കാ​ശം ക​ര​സ്ഥ​മാ​ക്കു​ന്ന​ത്. ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ ബോ​ളി​വു​ഡി​ൽ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കാ​നാ​ണ് പ​ദ്ധ​തി​യെ​ന്ന് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു.

അ​നീ​ഷ് സ​ഹ​ദേ​വ​നും ശ്രീ​ജി​ത്ത് ശ​ശി​ധ​ര​നും ചേ​ർ​ന്നാ​ണ് ഉ​ടു​മ്പി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സെ​ന്തി​ൽ കൃ​ഷ്ണ, ഹ​രീ​ഷ് പേ​ര​ടി, അ​ല​ൻ​സി​യ​ർ, സാ​ജ​ൽ സു​ദ​ർ​ശ​ൻ എ​ന്നി​വ​ർ മ​ല​യാ​ളം പ​തി​പ്പി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു. പു​തു​മു​ഖ​ങ്ങ​ളാ​യ ആ​ഞ്ജ​ലീ​ന ലി​വിം​ഗ്സ്റ്റ​ണും, യാ​മി സോ​ന​യു​മാ​ണ് നാ​യി​ക​മാ​ർ.

ചി​ത്ര​ത്തി​ൽ മ​ൻ​രാ​ജ്, ബൈ​ജു, മു​ഹ​മ്മ​ദ് ഫൈ​സ​ൽ, ജി​ബി​ൻ സാ​ബ്, പോ​ൾ താ​ടി​ക്കാ​ര​ൻ, ശ്രേ​യ അ​യ്യ​ർ തു​ട​ങ്ങി​യ​വ​രും അ​ഭി​ന​യി​ക്കു​ന്നു. 24 മോ​ഷ​ന്‍ ഫി​ലിം​സും കെ.​ടി മൂ​വി ഹൗ​സും ചേ​ര്‍​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മാ​ണം.



രാ​ജീ​വ് ആ​ലു​ങ്ക​ൽ, ബി.​കെ. ഹ​രി​നാ​രാ​യ​ണ​ൻ, ക​ണ്ണ​ൻ താ​മ​ര​ക്കു​ളം എ​ന്നി​വ​രു​ടെ വ​രി​ക​ൾ​ക്ക് സാ​ന​ന്ദ് ജോ​ര്‍​ജ് ഗ്രേ​സ് ഈ​ണം​പ​ക​രു​ന്നു.

ആ​ക്ഷ​ൻ കിം​ഗ് അ​ർ​ജു​ൻ മു​ഖ്യ വേ​ഷ​ത്തി​ൽ വ​രു​ന്ന മ​ല​യാ​ളം, ത​മി​ഴ് സി​നി​മ "വി​രു​ന്ന്" ആ​ണ് ക​ണ്ണ​ന്‍റെ ഇ​നി ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കാ​നി​രി​ക്കു​ന്ന ചി​ത്രം.