ജനപ്രിയ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ചേക്കേറിയ അപ്പാനി ശരത്ത് പ്രേക്ഷകരെ ഞെട്ടിക്കാന്‍ സ്വന്തം വെബ്സീരീയുമായെത്തുന്നു. താരത്തിന് പിന്തുണയുമായി ജീവിതപങ്കാളി രേഷ്മയും.
ക്യാന്റലൂപ്പ് മീഡിയ പ്രൊഡക്ഷൻ, കാനഡ അവതരിപ്പിക്കുന്ന മോണിക്ക എന്ന വെബ് സീരീസ് ആപ്പാനി ശരത് കഥയെഴുതി സംവിധാനം ചെയ്യുന്നു. മനു സി. പ്ലാവിള ആണ് തിരക്കഥാകൃത്ത്. പൂർണമായും ഇൻഡോറിൽ സിങ്ക് സൗണ്ടിൽ ഷൂട്ട് ചെയ്ത മോണിക്ക ഒരു ഫാമിലി കോമഡി ത്രില്ലെർ ആണ്. രേഷ്മ ശരത് ആണ് നായിക. അപ്പാനി, സിനോജ്, ഷൈനാസ് ഇല്യാസ്, കൃപേഷ് അയ്യപ്പൻ കുട്ടി, അഫ്രീൻ തുടങ്ങിയവർ അഭിനയിക്കുന്നു
വിഷ്ണു നിർമാണം നിർവഹിക്കുന്ന മോണിക്കയിൽ സിബി ജോസഫ് കാമറയും ഫ്രാൻസിസ് ലൂയിസ് എഡിറ്റിംഗും നിർവഹിക്കുന്നു. അപ്പാനി എഴുതി അക്ഷയ് സംഗീതം നലകിയിരിക്കുന്ന ഒരു മലയാള റാപ് ഗാനവും ഇതിൽ ഉണ്ട് . ഇംഗ്ലീഷ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് ദിവ്യ വിഷ്ണു ആണ്.
കുടുംബ ജീവിതത്തിലെ രസകരമായ സംഭവങ്ങളെ കോര്‍ത്തിണക്കി ഒരുക്കുന്ന മോണിക്കയില്‍ അപ്പാനി ശരത്തും ഭാര്യ രേഷ്മ ശരത്തുമാണ് കേന്ദ്രകഥാപാത്രങ്ങള്‍. കാനഡയിലും കേരളത്തിലുമായി ചിത്രീകരണം പൂർത്തിയായി.
ഇനി സംവിധായകൻ; മോണിക്കയുമായി പ്രേക്ഷകരെ ഞെട്ടിക്കാൻ അപ്പാനി ശരത്
05:06 PM Jul 02, 2021 | Deepika.com