ഇരുട്ടിന്റെ രാജാവിന്റെ കഥ എല്ലാവര്ക്കും പരിചിതമായത് മോഹൻലാലിന്റെ ഒടിയൻ എന്ന സിനിമയിലൂടെയാണ്. ഇപ്പോഴിതാ ഇരുട്ടിന്റെ രാജാവായ ഒടിയന്റെ കഥയുമായി കരുവ് എന്ന സിനിമയും എത്തുന്നു. സിനിമയുടെ പോസ്റ്ററുകൾ നേരത്തെ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ സിനിമയുടെ പുതിയ പോസ്റ്റര്‍ ആണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.
നവാഗതയായ ശ്രീഷ്മ ആർ. മേനോൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പുതുമുഖങ്ങളായ വിശാഖ് വിശ്വനാഥൻ, സ്വാതി ഷാജി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഷോബി തിലകൻ, കണ്ണൻ പട്ടാമ്പി, റിയാസ് എം.ടി., സുമേഷ് സുരേന്ദ്രൻ, കണ്ണൻ പെരുമടിയൂർ, വിനു മാത്യു പോൾ, സ്വപ്ന നായർ, ശ്രീഷ്ണ സുരേഷ്, സുചിത്ര മേനോൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
ആല്‍ഫാ ഓഷ്യന്‍ എന്‍ടര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ സുധീർ ഇബ്രാഹിം ആണ് കരുവ് നിർമിക്കുന്നത്. ടോണി ജോർജ് ചിത്രസംയോജനവും റോഷന് ജോസഫ് സംഗീതവും പകരുന്നു. ഓഗസ്റ്റ് മാസത്തോടെ ചിത്രം പ്രദർശനത്തിനെത്തും.
ഒടിയൻ വീണ്ടും വരുന്നു... കരുവിന്റെ പുതിയ പോസ്റ്റർ എത്തി
02:06 PM Jul 01, 2021 | Deepika.com