ഗർഭകാലത്തെ വസ്ത്രങ്ങൾ വിൽപ്പനയ്ക്ക് വച്ച് ബോളിവുഡ് താരം അനുഷ്ക ശർമ. വിറ്റ് കിട്ടുന്ന പണം ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനാണ് അനുഷ്കയുടെ തീരുമാനം. 'വസ്ത്രങ്ങൾ ഇത്തരത്തിൽ കൈമാറ്റം ചെയ്യുന്നതിലൂടെ ഫാഷൻ രംഗത്ത് വലിയ സ്വാധീനം ചെലുത്താൻ സാധിക്കും.
എന്റെ ഗർഭകാലത്ത്, വളരെ കുറച്ച് തവണ മാത്രം ധരിച്ച വസ്ത്രങ്ങളാണിവ. എന്നാൽ, അവ നിർമ്മിക്കുന്നതിന് ഉപയോഗിച്ച വിഭവങ്ങളെക്കുറിച്ച് കൂടുതലറിയുമ്പോൾ, നമ്മുടെ വസ്ത്രങ്ങൾ പരസ്പരം പങ്കിടാനും വാങ്ങാനും കഴിയുന്ന ഒരു രീതി കെട്ടിപ്പടുക്കുകയെന്നത് നിർണായകമാണെന്ന് തോന്നി' - അനുഷ്ക ശർമ്മ പറഞ്ഞു.
'ഉദാഹരണത്തിന്, ഇന്ത്യയിലെ നഗരങ്ങളിലെ 1% ഗർഭിണികൾ പുതിയ വസ്ത്രങ്ങൾ വാങ്ങുന്നതിന് പകരം ഇത്തരത്തിലുള്ള വസ്ത്രങ്ങൾ വാങ്ങിയാൽ ഓരോ വർഷവും 200 വർഷത്തിലധികം ഒരാൾ കുടിക്കുന്ന അത്രയും വെള്ളം ലാഭിക്കാൻ നമുക്ക് കഴിയും. പങ്കുവയ്പ്പിൽ വിശ്വസിക്കുന്നയാളാണ് ഞാൻ. ഞാൻ ഉപയോഗിച്ച ഈ വസ്ത്രങ്ങൾ അടുത്തതായി ആര് സ്വന്തമാക്കുമെന്നറിയാൻ എനിക്ക് ആകാംക്ഷയുണ്ട്' - അനുഷ്ക വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
ഓൺലൈൻ വഴിയാണ് അനുഷ്ക തന്റെ വസ്ത്രങ്ങൾ വിൽപ്പനയ്ക്ക് വയ്ക്കുന്നത്. വിറ്റ് കിട്ടുന്ന പണം സ്നേഹ (SNEHA) എന്ന ചാരിറ്റി സ്ഥാപനത്തിന് നൽകും.
ഗർഭകാലത്തെ വസ്ത്രങ്ങൾ വിൽപ്പനയ്ക്ക് വച്ച് അനുഷ്ക ശർമ
02:54 AM Jun 30, 2021 | Deepika.com