മറിമായം, എം80 മൂസ തുടങ്ങിയ സൂപ്പർഹിറ്റ് പരന്പരകളിലൂടെ പ്രേക്ഷകമനം കവർന്ന വിനോദ് കോവൂർ ബിഗ്സ്ക്രീനിലും തന്റെ സാന്നിധ്യം അറിയിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ പിന്നണിഗായകന്റെ വേഷവുമണിയുകയാണ് താരം.
മർവാ വിഷ്വൽ മീഡിയയുടെ ബാനറിൽ പ്രഫ.എ.കൃഷ്ണകുമാർ നിർമ്മിച്ച് സജി വൈക്കം രചനയും സംവിധാനവും നിർവഹിക്കുന്ന നിദ്രാടനം എന്ന ചിത്രത്തിനുവേണ്ടിയാണ് വിനോദ് കോവൂർ പിന്നണി ഗായകനാകുന്നത്. "ചെണ്ട കൊട്ടണെടീ ചങ്കില്ചേങ്കില കൊട്ടണെടീ... പട്ടുടുത്ത് പൂവ് ചൂടി ചാരെ വരിനെടീ...' എന്നു തുടങ്ങുന്ന നാടൻപാട്ടിന്റെ ശൈലിയിലുള്ള ഗാനമാണ് ആലപിച്ചിരിക്കുന്നത്. വിനോദിനൊപ്പം അൻസലും സംഘവും പിന്നണിയിൽ പാടിയിട്ടുണ്ട്.
സജി വൈക്കത്തിന്റെ വരികൾക്ക് കിളിമാനൂർ രാമവർമ സംഗീതം നല്കിയിരിക്കുന്നു. പ്രഫ.എ.കൃഷ്ണകുമാർ, വിജയ് ആനന്ദ്, സോണിയ മൽഹാർ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന നിദ്രാടനം ഉടൻ പ്രദർശനത്തിനെത്തും.
വിനോദ് കോവൂർ പിന്നണി പാടുന്നു
11:48 AM Sep 21, 2017 | Deepika.com