താ​ര​ങ്ങ​ൾ​ക്ക് 'അ​മ്മ'​യു​ടെ വാ​ക്സി​നേ​ഷ​ൻ; ഉ​ദ്ഘാ​ട​നം ചെ​യ്ത് ലേ​ഡി സൂ​പ്പ​ർ സ്റ്റാ​ർ

01:12 AM Jun 28, 2021 | Deepika.com

കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി മാ​സ് വാ​ക്സി​നേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച് താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ. താ​ര​ങ്ങ​ളെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും , ഒ​പ്പ​മു​ള്ള സ​ഹാ​യി​ക​ളെ​യും, ആ​ശ്രി​ത​രേ​യും, കൂ​ടാ​തെ ഓ​ഫീ​സി​ന​ടു​ത്തു​ള്ള പ​രി​സ​ര​വാ​സി​ക​ളെ​യും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ക​ലൂ​രി​ലെ 'അ​മ്മ' ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് ന​ടി മ​ഞ്ജു വാ​ര്യ‍​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​മു​ക്കെ​ല്ലാം സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​രു​ന്ന​തി​നാ​യു​ള്ള വ​ലി​യൊ​രു ചു​വ​ടു​വ​യ്പ്പാ​ണ് വാ​ക്സി​നേ​റ്റ​ഡ് ആ​വു​ക​യെ​ന്ന് മ​ഞ്ജു വാ​ര്യ​ർ പ​റ​യു​ക​യു​ണ്ടാ​യി. നി​ര​വ​ധി താ​ര​ങ്ങ​ളും ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യി.

ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ന​ട​ത്തി​യ മു​ൻ‌​കൂ​ർ റ​ജി​സ്ട്രേ​ഷ​നി​ലൂ​ടെ​യാ​ണ് വാ​ക്സി​ൻ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഇ​നി​യും വാ​ക്‌​സി​ൻ ചെ​യ്യാ​ത്ത അം​ഗ​ങ്ങ​ളെ​യും ര​ണ്ടാ​മ​ത്തെ ഡോ​സി​നു സ​മ​യ​മാ​യ​വ​രെ​യും ക​ണ്ടെ​ത്തി​യാ​ണ് ഇ​ത്ത​രം ഒ​രു സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. പൂ​ർ​ണ്ണ​മാ​യ ചി​ല​വും "അ​മ്മ" ത​ന്നെ​യാ​ണ് വ​ഹി​ക്കു​ന്ന​ത്.

അ​മൃ​ത ആ​ശു​പ​ത്രി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. അ​മ്മ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ട​വേ​ള ബാ​ബു, മ​ഞ്ജു വാ​ര്യ​ർ, ഹൈ​ബി ഈ​ഡ​ൻ എം.​പി. കൊ​ച്ചി ന​ഗ​ര​സ​ഭ മേ​യ​ർ അ​ഡ്വ. എം ​അ​നി​ൽ​കു​മാ​ർ, പി ​ടി തോ​മ​സ് എം. ​എ​ൽ. എ, ​സി​നി​മാ താ​ര​ങ്ങ​ളാ​യ ര​ച​ന നാ​രാ​യ​ണ​ൻ​കു​ട്ടി , ബാ​ബു​രാ​ജ്, ടി​നി ടോം, ​അ​മൃ​ത ഹോ​സ്പി​റ്റ​ൽ പ്ര​തി​നി​ധി ഡോ. ​ബീ​ന തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.