പോലീസ് ഓഫീസര്‍ ആനി ശിവയ്ക്ക് അഭിനന്ദനവുമായി താരങ്ങൾ. ‘നിശ്ചയദാർഢ്യം കൊണ്ട് ജീവിത വിജയം നേടിയ ആനിയ്ക്ക് അഭിനന്ദനങ്ങൾ. ഒരുപാടുപേരുടെ ജീവിതസ്വപ്നങ്ങൾക്ക് ആനിയുടെ വിജയം പ്രചോദനമാകട്ടെ‘, എന്നാണ് മോഹൻലാൽ കുറിച്ചത്.
ഷെയിൻ നിഗം, നടിമാരായ സാധിക, ആര്യ, സംവിധായകരായ രഞ്ജിത് ശങ്കർ, അരുൺ ഗോപി തുടങ്ങിയവരും ആനിക്ക് ആശംസകളുമായി എത്തി. അതേസമയം, ആനി ശിവയെ അഭിനന്ദിച്ച് കൊണ്ടുള്ള നടന് ഉണ്ണി മുകുന്ദന്റെ പോസ്റ്റ് ചർച്ചയാകുകയാണ്. വലിയ പൊട്ടിലൂടെയല്ല, വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണം സാധ്യമാകുന്നതെന്ന് ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചു. ആനി ശിവ യഥാർത്ഥ പോരാളി ആണെന്നും അവരുടെ ജീവിതം എല്ലാവർക്കും പ്രചോദനമാണെന്നും ഉണ്ണി മുകുന്ദൻ പറയുന്നു.
ഉണ്ണി മുകുന്ദന്റെ പോസ്റ്റിനെതിരെ വിമര്‍ശനവുമായി നടന്റെ പോസ്റ്റിലും പുറത്തും പലരും രംഗത്ത് എത്തിയിട്ടുണ്ട്. ആനി ശിവയെ പ്രശംസിക്കുന്നതോടൊപ്പം ഫെമിനിസ്റ്റുകളെ പരോക്ഷമായി പരിഹസിച്ചിരിക്കുന്നതാണ് 'പൊട്ട്' പരാമര്‍ശം എന്നാണ് വിമര്‍ശനം.
ആനി ശിവയ്ക്ക് അഭിനന്ദനവുമായി താരങ്ങൾ; വിവാദത്തിലായി ഉണ്ണി മുകുന്ദൻ
01:07 AM Jun 28, 2021 | Deepika.com