ആദ്യ ഇന്‍സ്റ്റഗ്രാം ലൈവുമായി പൃഥ്വിരാജ്. തന്റെ ആദ്യ ഡയറക്റ്റ് ഒടിടി റിലീസ് ആയ 'കോള്‍ഡ് കേസി'ന്റെ പ്രൊമോഷനുവേണ്ടി പൃഥ്വി എത്തിയത്. പൃഥ്വിരാജിനൊപ്പം അദിതി ബാലനും ആര്യയും ഉണ്ടായിരുന്നു. ആരാധകരില്‍ ചിലര്‍ക്ക് അറിയാനുണ്ടായിരുന്നത് ബ്രോ ഡാഡിയെക്കുറിച്ചായിരുന്നു.
"ഞാന്‍ സംവിധാനം ചെയ്യുന്ന ഒരു ഫണ്‍-ഫാമിലി ഫിലിം. അത്രയേ ഉള്ളൂ" എന്നായിരുന്നു പൃഥ്വിയുടെ മറുപടി. എന്നാല്‍ 'ബ്രോ ഡാഡി ഒരു ചെറിയ സിനിമയാണ്, മ് മ് കേട്ടിരിക്കണൂ' എന്നായിരുന്നു ആരാധകന്റെ പ്രതികരണം. ഇതിന് ചിരിച്ചുകൊണ്ടായിരുന്നു പൃഥ്വിയുടെ പ്രതികരണം. "സത്യമായിട്ടും ഒരു ചെറിയ സിനിമയാണ് ബ്രോ ഡാഡി. ഇപ്പോഴത്തെ കോവിഡ് സാഹചര്യങ്ങളിലൊക്കെ നിന്നുകൊണ്ട് ഷൂട്ട് ചെയ്യാന്‍ പറ്റുന്ന ഒരു സിനിമയാണ് അത്", പൃഥ്വി പറഞ്ഞു.
കോവിഡ് പ്രതിസന്ധി പൂര്‍ണ്ണമായും അവസാനിച്ചാല്‍ മാത്രം തുടങ്ങാനാവുന്ന ചിത്രമാണ് എമ്പുരാന് എന്നും പൃഥ്വിയുടെ ആരാധകുടെ ചോദ്യത്തിന് മറുപടി നൽകി. "എമ്പുരാന് സിനിമയുടെ ജോലികള്‍ തുടങ്ങാന്‍ തന്നെ എല്ലാം തുറക്കുന്ന അവസ്ഥയിലേക്ക് എത്തണം. അതിന്റെ ലൊക്കേഷനൊക്കെ കാണാന്‍ പോവുന്നതിനുതന്നെ യാത്രാവിലക്കുകളൊക്കെ മാറേണ്ടതുണ്ട്. അതിനുവേണ്ടി കാത്തിരിക്കുകയാണ്", പൃഥ്വി പറഞ്ഞു.
കോള്‍ഡ് കേസിൽ എസിപി സത്യജിത്ത് എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. ആന്റോ ജോസഫ്, ജോമോന് ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ശ്രീനാഥ് വി നാഥിന്റേതാണ് തിരക്കഥ.
"ബ്രോ ഡാഡി ഒരു ചെറിയ സിനിമയാണ്'; മ് മ് കേട്ടിരിക്കണൂവെന്ന് ആരാധകർ
02:13 AM Jun 23, 2021 | Deepika.com