മൃഗങ്ങളുടെ മൂവ്മെന്റ്സ് അഭിനയത്തിലേക്ക് എടുക്കാറുണ്ടെന്ന് വെളിപ്പെടുത്തുകയാണ് നടൻ ബാബു ആന്റണി. ഇത്തരത്തിൽ ഓരോ ചിത്രത്തിൽ സ്വീകരിച്ച മൂവ്മെന്റുകളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
വൈശാലിയിലെ രാജാവിന് ഒരു ആനയുടെ സ്റ്റൈല്‍ ആണ് നല്‍കിയതെന്ന് ബാബു ആന്റണി പറയുന്നു. ആന നടക്കുന്ന വിധമാണ് ഒരു രാജാവും നടക്കുക. ഭയങ്കര തലയെടുപ്പോടെ, എന്നാല്‍ ആനയുടെ മുഖത്ത് എപ്പോഴും ഒരു സങ്കടം കാണും. ഈ രാജാവും അത് പോലെയാണ്. രാജ്യത്ത് മൊത്തം പ്രശ്നങ്ങളാണ്. അതിനാല്‍ തന്നെ ഒരു ആനയുടെ മൂവ്മെന്റ്സ് നല്കാന് താന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്നും താരം പറഞ്ഞു.
പൂവിനു പുതിയ പൂന്തെന്നല്‍ എന്ന സിനിമയില്‍ ഒരു മൂര്‍ഖന്‍ പാമ്പിനെയാണ് താന്‍ അനുകരിച്ചിരിക്കുന്നതെന്നും ബാബു ആന്റണി കൂട്ടിച്ചേർത്തു.
മാര്‍ഷ്യല്‍ ആര്‍ട്സില്‍ മൃഗങ്ങളുടെ മൂവ്മെന്റ്സിന് ഭയങ്കര പ്രാധാന്യമാണ്. ഈഗിള്‍ സ്റ്റൈല്‍, മങ്കി സ്റ്റൈൽ തുടങ്ങിയ നിരവധി ശൈലികളുണ്ട്. അതാണ് ഞാന്‍ അഭിനയത്തിലേക്കും എടുത്തതെന്നും അദ്ദേഹം പറഞ്ഞു.
വൈശാലിയിൽ രാജാവിനു വേണ്ടി ആന സ്റ്റൈൽ എടുത്ത ബാബു ആന്റണി
06:02 PM Jun 20, 2021 | Deepika.com