വൻവിജയം നേടിയ ലൂസിഫറിനു ശേഷം തന്റെ സംവിധാനത്തിലൊരുങ്ങുന്ന പുതിയ ചിത്രം പ്രഖ്യാപിച്ച് പൃഥ്വിരാജ്. മോഹൻലാൽ നായകനാകുന്ന ചിത്രത്തിന് ബ്രോ ഡാഡി എന്നാണ് പേരിട്ടിരിക്കുന്നത്.
ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനു വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുന്ന ആരാധകരെ ആവേശത്തിലാഴ്ത്തിയാണ് പുതിയ പ്രഖ്യാപനം എത്തിയത്. നർമമുഹൂർത്തങ്ങളുള്ള ഒരു കുടുംബചിത്രമായിരിക്കുമെന്നും ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നും പൃഥ്വിരാജ് ഫേസ്ബുക്കിൽ അറിയിച്ചു.
എൻ. ശ്രീജിത്ത്, ബിബിൻ മാളിയേക്കൽ എന്നിവരാണ് ചിത്രത്തിന് രചനയൊരുക്കുന്നത്. മോഹൻലാലിനൊപ്പം പൃഥ്വിരാജും സിനിമയിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. കൂടാതെ, കല്യാണി പ്രിയദർശൻ, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ എന്നിവരും വേഷമിടുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമിക്കുന്നത്.
എമ്പുരാനു മുമ്പ് ബ്രോ ഡാഡി; ലാൽ- പൃഥ്വി കൂട്ടുകെട്ടിൽ പുതിയ ചിത്രം
03:03 PM Jun 19, 2021 | Deepika.com