തന്റേതെന്ന പേരിൽ വ്യാജേനെ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച ഒരു വീഡിയോയ്ക്ക് പിന്നിൽ സമൂഹമാധ്യമങ്ങളിലെ ചില ഗ്രൂപ്പുകളാണെന്ന് നടി രമ്യ സുരേഷ്. പെൺകുട്ടികളുടെ നഗ്ന വീഡിയോകൾ വലിയ വിലയ്ക്കാണ് ഇവർ വിൽക്കുന്നത്. പ്രശസ്തരാകുന്ന വ്യക്തികളുടെ പേരിലുള്ള വീഡിയോകൾക്കു വലിയ വില ലഭിക്കും.
വീഡിയോകളുടെ വിവരങ്ങള്‍ സമൂഹമാധ്യമഗ്രൂപ്പുകളിൽ നൽകിയ ശേഷം ആവശ്യമുള്ളവർ ഇൻബോക്സിൽ ബന്ധപ്പെട്ട് വലിയ വില പറഞ്ഞാൽ വീഡിയോ വിൽക്കുന്ന വിധമാണ് ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത്. വ്യാജ പ്രൊഫൈലുപയോഗിച്ചാണ് ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത്. കേസ് കൊടുത്തതോട ഗ്രൂപ്പ് ഇപ്പോൾ അപ്രത്യക്ഷമായി. നാലായിരത്തിലധികം പേരുള്ള ഗ്രൂപ്പിലെ ഭൂരിഭാഗം അംഗങ്ങളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത്തരത്തിൽ കണ്ടെത്തിയ ചില ഗ്രൂപ്പുകളെക്കുറിച്ച് സൈബർ സെല്ലിനു വിവരം നൽകിയിട്ടുണ്ടെന്നു രമ്യ പറഞ്ഞു.
അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് ഫേസ്ബുക്ക് ഗ്രൂപ്പിൽ; വെളിപ്പെടുത്തലുമായി നടി
12:59 PM Jun 07, 2021 | Deepika.com