ചി​ല ക​മ​ന്‍റു​ക​ൾ ക​ണ്ട് പേ​ടി തോ​ന്നി​യി​ട്ടു​ണ്ട്

05:56 PM Jun 04, 2021 | Deepika.com

അ​ഭി​ന​യ​മി​ക​വു കൊ​ണ്ടും ഉ​റ​ച്ച നി​ല​പാ​ടു​ക​ൾ‌ കൊ​ണ്ടും പ്രേ​ക്ഷ​ക​പ്രീ​തി നേ​ടി​യ ന​ടി​യാ​ണ് പാ​ർ​വ​തി തി​രു​വോ​ത്ത്. ത​ന്‍റെ നി​ല​പാ​ടു​ക​ളു​ടെ പേ​രി​ൽ പ​ല ഭീ​ഷ​ണി​യും നേ​രി​ടേ​ണ്ടി വ​രു​ന്ന​താ​യി വെ​ളി​പ്പെ​ടു​ത്തു​ക​യാ​ണ് ന​ടി.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​നി​ക്കു ല​ഭി​ക്കു​ന്ന ചി​ല ക​മ​ന്‍റു​ക​ള്‍ വേ​ദ​നി​പ്പി​ക്കു​ക മാ​ത്ര​മ​ല്ല, പേ​ടി തോ​ന്നി​യ അ​വ​സ​ര​വു​മു​ണ്ടെ​ന്ന് പാ​ർ​വ​തി പ​റ​യു​ന്നു.

"നി​ങ്ങ​ളു​ടെ വീ​ട് എ​വി​ടെ​യാ​ണെ​ന്ന് അ​റി​യാം, നി​ങ്ങ​ള്‍ ക​ഴി​ഞ്ഞ ദി​വ​സം ആ ​നി​റ​ത്തി​ലു​ള്ള ഡ്ര​സ് ധ​രി​ച്ച് ഇ​വി​ടെ ന​ട​ക്കു​ന്ന​ത് ക​ണ്ട​താ​ണ്, മു​ഖ​ത്ത് ആ​സി​ഡ് ഒ​ഴി​ക്കും, റേ​പ്പ് ചെ​യ്യും എ​ന്നെ​ല്ലാം ചി​ല​ര്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തും. അ​ങ്ങ​നെ കാ​ണു​മ്പോ​ള്‍ ആ​രാ​യാ​ലും ഒ​ന്നു പേ​ടി​ച്ചു പോ​വി​ല്ലേ. അ​ത്ത​രം സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ല്‍ പു​റ​ത്തി​റ​ങ്ങി റി​ലാ​ക്സ്ഡ് ആ​യി ന​ട​ക്കാ​ന്‍ പോ​ലു​മാ​വി​ല്ല..'- പാ​ർ​വ​തി പ​റ​യു​ന്നു.

പ​ക്ഷേ, അ​തു കൊ​ണ്ടൊ​ന്നും ത​ന്‍റെ നി​ല​പാ​ടു​ക​ളി​ലും ശൈ​ലി​യി​ലും മാ​റ്റം വ​രു​ത്താ​റി​ല്ലെ​ന്നും ആ ​ഭീ​ഷ​ണി​ക​ളെ ഒ​ക്കെ അ​വ​ഗ​ണി​ച്ച് താ​നാ​യി ത​ന്നെ ജീ​വി​ക്കു​ക എ​ന്ന​താ​ണ് ഏ​റ്റ​വും വ​ലി​യ പ്ര​തി​രോ​ധ​വും സ​മ​ര​വു​മെ​ന്നും താ​രം കൂ​ട്ടി​ച്ചേ​ർ​ത്തു.