യുവനടൻ സിജു വിൽസണെ നായകനാക്കി വിനയൻ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. ചിത്രത്തിന്റേതായി വരുന്ന പുതിയ വാർത്തകളെല്ലാം ആകാംക്ഷയോടെയാണ് പ്രേക്ഷകർ നോക്കിക്കാണുന്നത്.
ഇതിനിടെ നായകന് സിജു വില്‍സണ്‍ ഈ ചിത്രത്തോടെ മലയാള സിനിമയുടെ താരസിംഹാസനത്തില് എത്തുമെന്ന് അഭിപ്രായപ്പെടുകയാണ് വിനയൻ. അതുപോലെ തന്നെ ഈ ചിത്രത്തിലെ നായിക കയാദുവും ഒരഭിനേത്രി എന്ന നിലയില്‍ മലയാളത്തിന്റെ അഭിമാന താരമായി മാറുമെന്നും വിനയൻ കൂട്ടിച്ചേർത്തു.
ഇന്നു മലയാളത്തില്‍ നിര്‍മാണത്തിലിരിക്കുന്ന ഏറ്റവും വലുതും ചെലവേറിയതുമായ ഈ സിനിമയിൽ ഏവരുടെയും മനസിനെ മഥിക്കുന്ന ചരിത്ര കഥാമുഹൂര്‍ത്തങ്ങളും രംഗങ്ങളും ആകര്‍ഷകമായി ഒരുക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും വിനയൻ പറഞ്ഞു.
ഈ ചിത്രത്തോടെ സിജു താരസിംഹാസനത്തിലെത്തും: വിനയൻ
04:35 PM Jun 04, 2021 | Deepika.com