തന്റെ പേരില്‍ പ്രചരിക്കുന്ന അശ്ലീല വീഡിയോയ്ക്ക് പരാതിയുമായി നടി രമ്യാ സുരേഷ്. എതിരെ പരാതി നല്‍കിയതായി രമ്യാ സുരേഷ് ലൈവില്‍ എത്തി അറിയിക്കുകയായിരുന്നു. തന്റെ മുഖത്തോട് ഏറെ സാദൃശ്യം തോന്നുന്ന സ്ത്രീയുടെതാണ് വീഡിയോ. ഇത് താനല്ലെന്ന് വ്യക്തമാക്കിയ നടി ഇതിനെതിരെ നിയമപരമായി ഏതറ്റം വരെയും പോരാടുമെന്നും അറിയിച്ചു.
"ഞാൻ രമ്യ സുരേഷ്, ഞാൻ എന്ന രീതിയിൽ പ്രചരിച്ചു കൊണ്ടിരിക്കുന്ന വീഡിയോയുമായി എനിക്ക് യാതൊരു ബന്ധവുമില്ല. അതുമായി ബന്ധപ്പെട്ട് നിയമ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ദയവായി ആരും അത് പ്രചരിപ്പിക്കാതിരിക്കുക....' രമ്യാ സുരേഷ് പറഞ്ഞു. വീഡിയോയിൽ പൊട്ടിക്കരഞ്ഞുകൊണ്ടാണ് രമ്യാ വെളിപ്പെടുത്തിയത്.
എന്നെ പരിചയമുള്ള ഒരാൾ ആണ് ഈ വീഡിയെ കുറിച്ച് അറിയിച്ചത്. ഫോട്ടോയും വീഡിയോയും എന്റെ ഫോണിലേക്ക് അയച്ചുതരികയായിരുന്നു. ഫോട്ടോയിലെ ആള് എന്നെപ്പോലെ തന്നെയായിരുന്നു. വീഡിയോയിലെ സ്ത്രീയും അതുപോലെ തന്നെ. ഉടൻതന്നെ നാട്ടിലെ പൊലീസ് സ്റ്റേഷനില്‍ ഇക്കാര്യം അറിയിച്ചെന്നും രമ്യാ സുരേഷ് പറഞ്ഞു.
വീഡിയോ വന്ന ഗ്രൂപ്പിൻരെയും ഗ്രൂപ്പ് അഡ്മിന്റെയും അത് പങ്കുവച്ച ആളുടെയും വിവരങ്ങൾ എടുത്തു. ഈ വീഡിയോ പ്രചരിക്കുന്നവർ ഇത് സത്യമാണോ എന്നുപോലും നോക്കാതെയാണ് ഇങ്ങനെ ചെയ്യുന്നത്. സത്യത്തിൽ ഞാനിപ്പോൾ തകർന്ന് തരിപ്പണം ആകേണ്ടതാണ്. ആ വീഡിയോ എന്റേതല്ലെന്ന പൂർണബോധ്യവും എന്തിന് പേടിക്കണം എന്ന വിശ്വാസവും ഉള്ളതുകൊണ്ടാണ് ഇങ്ങനെ നിൽക്കുന്നത്. അല്ലെങ്കിൽ ഒരു ചെറിയ കാര്യത്തിൽ വിഷമം വരുന്ന ആളാണ് ഞാൻ.
സിനിമയിൽ വരുന്നതിനു മുമ്പ് പാട്ടുപാടുന്ന എന്റെ വീഡിയോ വൈറലായപ്പോൾ തകർന്നുപോയിട്ടുണ്ട്. അന്നൊക്കെ എന്നെ പിന്തുണച്ച് ധൈര്യം തന്ന ഒരുപാട് പേരുണ്ട്. എന്റെ ഭർത്താവ് ഗൾഫിലാണ്. അദ്ദേഹം എന്നെ എപ്പോഴും ഫോണിൽ വിളിച്ച് ആശ്വസിപ്പിക്കുന്നുണ്ട്. സിനിമയ്ക്കു വേണ്ടി എന്തും ചെയ്യാൻ തയാറുള്ള വ്യക്തി അല്ല ഞാൻ. അത് ആദ്യം മനസിലാക്കണം. എനിക്ക് മെസേജ് അയയ്ക്കും എന്നെ വേണ്ടാത്ത രീതിയിലും കാണുന്നവർ അത് മാറ്റിവയ്ക്കണം.
അതെന്റെ എളിയ അപേക്ഷയാണ്. എല്ലാവരെയും ഒരേകണ്ണിലൂടെ കാണാൻ ശ്രമിക്കരുത്. സിനിമയെ പ്രൊഫഷനായി കാണുകയും, അന്തസായി ജോലി ചെയ്യുകയും ചെയ്യുന്ന ഒരുപാട് പേരുണ്ട് ഉണ്ടെന്നും രമ്യാ സുരേഷ് പറഞ്ഞു.
https://fb.watch/5S_1oEQ_dG/
അശ്ലീല വീഡിയോയ്ക്ക് എതിരെ പരാതി നൽകി; പൊട്ടിക്കരഞ്ഞ് നടി
01:42 PM Jun 02, 2021 | Deepika.com