ദിലീപിന്റെ നായികയായി മലയാളസിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് നിഖില വിമൽ. ചുരുക്കം ചിത്രങ്ങൾ കൊണ്ടുതന്നെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറാൻ നിഖിലയ്ക്ക് കഴിഞ്ഞു.
ഇപ്പോഴിതാ ഡിയര്‍ എന്ന വിളി തനിക്ക് തീരെ ഇഷ്ടമല്ലെന്ന് വെളിപ്പെടുത്തുകയാണ് നിഖില. തീരെ അടുപ്പമില്ലാത്തവര്‍ ഡിയര്‍ എന്ന് വിളിക്കുമ്പോള്‍ വല്ലാതെ ദേഷ്യം വരുമെന്നും ഡിയര്‍, ഡാര്‍ലിംഗ് തുടങ്ങിയ രീതിയില്‍ സംബോധന ചെയ്തു വിളിക്കുന്നത് ഇഷ്ടമല്ലെന്നും നടി പറയുന്നു.
ആരെങ്കിലും സിനിമയുമായി സമീപിക്കുമ്പോഴോ, അല്ലാതെയുള്ള ഇവന്റ് ഷോകളുമായി ബന്ധപ്പെട്ടൊക്കെ ചിലപ്പോള്‍ ഒരു ഡിയര്‍ വിളിയുണ്ടായേക്കാം. അതൊക്കെ തനിക്ക് നല്ല ദേഷ്യം തോന്നുന്ന കാര്യമാണെന്നും നിഖില കൂട്ടിച്ചേർക്കുന്നു.
"ഡിയര്‍ എന്നു വിളിച്ചതിന്റെ പേരില്‍ ചിലരെ ഞാന്‍ ബ്ലോക്ക് ചെയ്ത സംഭവങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്. അങ്ങനെ വിളിക്കുന്ന ചിലരോട് തീരെ മിണ്ടാന്‍ കഴിയാത്ത അവസ്ഥയും ഉണ്ടായിട്ടുണ്ട്. എന്ത് കൊണ്ടാണെന്ന് അറിയില്ല ചെറുപ്പം മുതല്ക്കേ അങ്ങനെയൊരു വിളി എനിക്ക് ഇഷ്ടമല്ല.' -നിഖില പറഞ്ഞു
എന്നെ അങ്ങനെ വിളിക്കുന്നത് ഒട്ടും ഇഷ്ടമല്ല..
05:38 PM May 31, 2021 | Deepika.com