ഒ​റ്റ ഷോ​ട്ട് കൊ​ണ്ട് സി​ബി​മ​ല​യി​ലി​ന്‍റെ ക​ണ്ണ് ന​ന​യി​പ്പി​ച്ച ലാ​ല്‍

04:59 PM May 30, 2021 | Deepika.com

ലോ​ഹി​ത​ദാ​സി​ന്‍റെ ര​ച​ന​യി​ല്‍ സി​ബി മ​ല​യി​ല്‍ സം​വി​ധാ​നം ചെ​യ്തു പു​റ​ത്തി​റ​ങ്ങി​യ മ​ല​യാ​ള​ച​ല​ച്ചി​ത്ര​മാ​ണ് ഭ​ര​തം (1991). മോ​ഹ​ന്‍​ലാ​ലി​നെ ദേ​ശീ​യ പു​ര​സ്‌​കാ​ര​ത്തി​ന് അ​ര്‍​ഹ​മാ​ക്കി​യ ഈ ​ചി​ത്ര​ത്തി​ലെ ലാ​ലി​ന്‍റെ അ​ഭി​ന​യ മി​ക​വ് ക​ണ്ടു ക​ര​ഞ്ഞു​പോ​യി​ട്ടു​ണ്ടെ​ന്നു സം​വി​ധാ​യ​ക​ന്‍ സി​ബി മ​ല​യി​ല്‍ ഒ​രി​ക്ക​ല്‍ പ​റ​ഞ്ഞി​രു​ന്നു.

ഒ​രു ന​ട​നെ സം​ബ​ന്ധി​ച്ച് മ​നോ ധ​ര്‍​മ​മ​നു​സ​രി​ച്ചു​ള്ള അ​ഭി​ന​യ​ത്തി​ന് സി​നി​മ​യി​ല്‍ വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ട്. ചി​ല ഭാ​ഗ​ങ്ങ​ളി​ല്‍ സൂ​ക്ഷ്മ​മാ​യ അ​ഭി​ന​യ​മാ​ണ് വേ​ണ്ട​ത്. അ​ത്ത​ര​മൊ​രു രം​ഗ​മാ​ണ് ഭ​ര​ത​ത്തി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു​പോ​യ​ത് സ്വ​ന്തം ജ്യേ​ഷ്ഠ​ന്‍ ത​ന്നെ​യാ​ണോ എ​ന്ന് സ്ഥി​രീ​ക​രി​ക്കാ​ന്‍​വേ​ണ്ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഒ​രു ഓ​ഫീ​സ​റു​ടെ (മു​ര​ളി) മു​ന്നി​ല്‍ മോ​ഹ​ന്‍​ലാ​ല്‍ ഇ​രി​ക്കു​ന്ന ഭാ​ഗം.

ആ ​സ​മ​യ​ത്ത് മ​റ്റൊ​രു പോ​ലീ​സു​കാ​ര​ന്‍ ജ്യേ​ഷ്ഠ​ന്‍ മ​ര​ണ​സ​മ​യ​ത്ത് ഇ​ട്ടി​രു​ന്ന വ​സ്ത്ര​ങ്ങ​ളും മ​റ്റും എ​ടു​ത്തു​കൊ​ണ്ടു​വ​രാ​ന്‍ പോ​കു​ന്നു. അ​യാ​ള്‍​ക്കു പി​ന്നാ​ലെ കാ​മ​റ പോ​കു​ന്നി​ല്ല. പ​ക​രം നാ​യ​ക​ന്‍ ലാ​ലി​ന്‍റെ ക്ലോ​സ​പ്പ് ഷോ​ട്ടാ​ണ് അ​വി​ടെ കാ​ണി​ക്കു​ന്ന​ത്.

ആ ​പോ​ലീ​സു​കാ​ര​ന്‍ തി​രി​ച്ചു​വ​രു​മ്പോ​ള്‍ താ​ന്‍ ഭ​യ​പ്പെ​ട്ട​തു​പോ​ലെ സം​ഭ​വി​ക്ക​രു​തേ​യെ​ന്ന ആ​ഗ്ര​ഹ​ത്തോ​ടോ​പ്പ​വും അ​ത് സ്വ​ന്തം ചേ​ട്ട​ന്‍റേ​തു​ത​ന്നെ​യാ​യി​രി​ക്കു​മോ എ​ന്ന ഭ​യ​ത്തോ​ടും ഒ​രേ സ​മ​യം ഇ​രി​ക്കു​ന്ന ലാ​ല്‍. സ​മീ​പ​ത്ത് വേ​ദ​ന തു​റ​ന്നു കാ​ണി​ക്കാ​തെ ഉ​ര്‍​വ​ശി​യും.

വ​ള​രെ സൂ​ക്ഷ്മ​മാ​യ ഭാ​വ​വ്യ​ത്യാ​സം കൊ​ണ്ട് ലാ​ല്‍ ഈ ​രം​ഗ​ത്തെ മനോ​ഹ​ര​മാ​ക്കി. ലാ​ലി​ന്‍റെ ഈ ​അ​ഭി​ന​യ മി​ക​വ് ക​ണ്ട് എ​ന്‍റെ ക​ണ്ണ് നി​റ​ഞ്ഞു പോ​യി- സംവി​ധാ​യ​ക​ന്‍ സി​ബി മ​ല​യി​ല്‍ വെ​ളി​പ്പെ​ടു​ത്തി.



പ്ര​ണ​വം ആ​ര്‍​ട്‌​സി​ന്‍റെ ബാ​ന​റി​ല്‍ മോ​ഹ​ന്‍​ലാ​ലാ​ണ് ഈ ​ചി​ത്രം നി​ര്‍​മി​ച്ച​ത്. മോ​ഹ​ന്‍​ലാ​ലി​നൊ​പ്പം നെ​ടു​മു​ടി വേ​ണു, ഉ​ര്‍​വ​ശി, ല​ക്ഷ്മി, മു​ര​ളി എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച​ത്. സം​ഗീ​ത​സം​വി​ധാ​നം നി​ര്‍​വ​ഹി​ച്ച​ത് ര​വീ​ന്ദ്ര​ന്‍ മാ​സ്റ്റ​ര്‍. 1991-ല്‍ ​മൂ​ന്നു ദേ​ശീ​യ ച​ല​ച്ചി​ത്ര​പു​ര​സ്‌​കാ​ര​ങ്ങ​ളും അ​ഞ്ചു സം​സ്ഥാ​ന ച​ല​ച്ചി​ത്ര​പു​ര​സ്‌​കാ​ര​ങ്ങ​ളും ഈ ​ച​ല​ച്ചി​ത്രം ക​ര​സ്ഥാ​ക്കി.