"അ​ല്പം മ​നു​ഷ്യ​ത്വം ഇ​ങ്ങോ​ട്ടു​മാ​കാം': പാ​ർ​വ​തി​ക്കെ​തി​രേ ഒ​മ​ര്‍ ലു​ലു

07:39 PM May 29, 2021 | Deepika.com

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഏ​റെ സ​ജീ​വ​മാ​യ ന​ടി​യാ​ണ് പാ​ർ​വ​തി തി​രു​വോ​ത്ത്. സ​മൂ​ഹ​ത്തി​ലു​ണ്ടാ​കു​ന്ന പ​ല വി​ഷ​യ​ങ്ങ​ളി​ലും പാ​ര്‍​വ​തി ത​ന്‍റെ അ​ഭി​പ്രാ​യം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ക​ടി​പ്പി ക്കാ​റു​മു​ണ്ട്.

മീ​ടു ആ​രോ​പ​ണം ഉ​യ​ര്‍​ന്ന ക​വി വൈ​ര​മു​ത്തു​വി​ന് ഒ​എ​ന്‍​വി പു​ര​സ്‌​കാ​രം ന​ല്‍​കാ​നു​ള്ള തീ​രു​മാ​ന​ത്തി​നെ​തി​രേ​യും തു​ട​ക്കം മു​ത​ല്‍ പാ​ര്‍​വ​തി പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ന​ട​പ​ടി​യെ ന്യാ​യീ​ക​രി​ച്ചെ​ത്തി​യ സം​വി​ധാ​യ​ക​നും ഒ​എ​ന്‍​വി ക​ള്‍​ച്ച​റ​ല്‍ സൊ​സൈ​റ്റി ചെ​യ​ര്‍​മാ​നു​മാ​യ അ​ടൂ​രി​നേ​യും ന​ടി വി​മ​ര്‍​ശി​ച്ചി​രു​ന്നു.

സ്വ​ഭാ​വ ഗു​ണം നോ​ക്കി കൊ​ടു​ക്കാ​നു​ള്ള പു​ര​സ്‌​കാ​ര​മ​ല്ല ഒ​എ​ന്‍​വി പു​ര​സ്‌​കാ​രം എ​ന്ന അ​ടൂ​രി​ന്‍റെ പ്ര​തി​ക​ര​ണ​ത്തി​നെ​തി​രേ​യാ​ണ് പാ​ര്‍​വ​തി രം​ഗ​ത്തെ​ത്തി​യ​ത്. മ​നു​ഷ്യ​ത്വം നോ​ക്ക​മ​ല്ലോ... അ​തോ അ​തും നോ​ക്ക​ണ്ടേ... എ​ന്നാ​ണ് പാ​ര്‍​വ​തി പ്ര​തി​ക​രി​ച്ച​ത്.

ഈ ​വി​ഷ​യ​ത്തി​ല്‍ പാ​ര്‍​വ​തി​ക്കെ​തി​രേ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് സം​വി​ധാ​യ​ക​ന്‍ ഒ​മ​ര്‍ ലു​ലു. പാ​ര്‍​വ​തി​യു​ടെ മൈ​സ്റ്റോ​റി എ​ന്ന സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ലു​ലു​വി​ന്‍റെ ന​ടി​യോ​ടു​ള്ള ചോ​ദ്യം.

പോ​സ്റ്റ് ഇ​ങ്ങ​നെ...

പ്രി​യ​പ്പെ​ട്ട പാ​ര്‍​വ​തി മാ​ഡം നി​ങ്ങ​ള്‍ സ​മൂ​ഹ​ത്തി​ലെ ഒ​രു​വി​ധം എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും ഇ​ട​പ്പെ​ടു​ന്നു, സ്ത്രീ​ക​ള്‍​ക്ക് വേ​ണ്ടി സം​സാ​രി​ക്കു​ന്നു, വ​ള​രെ ന​ല്ല കാ​ര്യം.

നി​ങ്ങ​ള്‍ മ​നു​ഷ്യ​ത്വം എ​ന്ന് പ​റ​ഞ്ഞ​പ്പോ​ള്‍ ഓ​ര്‍​മ വ​ന്ന​ത് മൈ​സ്റ്റോ​റി​യി​ലു​ടെ ഒ​രു​പാ​ട് സ്വ​പ്ന​ങ്ങ​ളു​മാ​യി സി​നി​മ​യി​ല്‍ വ​ന്ന പു​തു​മു​ഖ സം​വി​ധാ​യി​ക റോ​ഷ​നി​യു​ടെ മു​ഖ​മാ​ണ്.

18 കോ​ടി മു​ട​ക്കി താ​ന്‍ ക​ഷ്ട​പ്പെ​ട്ടു​നേ​ടി​യ പ​ണം മു​ഴു​വ​ന്‍ ന​ഷ്ട​പ്പെ​ട്ട റോ​ഷി​നി​ക്ക് ആ ​പ്ര​തി​ഫ​ലം വാ​ങ്ങി​യ തു​ക എ​ങ്കി​ലും തി​രി​ച്ച് കൊ​ടു​ത്താ​ല്‍ ഈ ​കോ​വി​ഡ് കാ​ല​ത്ത് വ​ല്ല്യ ഉ​പ​കാ​രം ആ​വും. പാ​ര്‍​വ​തി പി​ന്നെ​യും ഒ​രു​പാ​ട് സി​നി​മ​ക​ള്‍ ചെ​യ്ത​ല്ലോ. അ​ത് കൊ​ണ്ട് പ​ണ​ത്തി​ന് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​വി​ല്ല എ​ന്ന് ക​രു​തു​ന്നു.

അ​തെ പാ​ര്‍​വ​തി പ​റ​ഞ്ഞ പോ​ലെ "അ​ല്ല്പം മ​നു​ഷ്യ​തം ആ​വാ​ല്ലോ'- ഒ​മ​ര്‍ ലു​ലു പോ​സ്റ്റി​ല്‍ കു​റി​ച്ചു

ഈ ​സി​നി​മ മ​റ്റ് സി​നി​മ പോ​ലെ അ​ല്ലാ​യി​രു​ന്നു. പാ​ര്‍​വ​തി​യോ​ട് ഉ​ള്ള ഹെ​യ്റ്റ് കാ​മ്പ​യി​ന്‍ മൂ​ലം ഒ​രു ത​ര​ത്തി​ലും ഉ​ള്ള പ്രീ ​ബി​സി​ന​സും ന​ട​ന്നി​ല്ല. ടെ​ലി​വി​ഷ​ന്‍ സാ​റ്റ​ലൈ​റ്റ് പോ​ലും വി​റ്റ് പോ​യി​ല്ല. ഇ​ല്ലെ​ങ്കി​ല്‍ ഇ​ത്ര ന​ഷ്ടം വ​രി​ല്ലാ​യി​രു​ന്നു എ​ന്ന് ഒ​മ​ര്‍ ലു​ലു ത​ന്‍റെ പോ​സ്റ്റി​നു താ​ഴെ ക​മ​ന്‍റാ​യും കു​റി​ച്ചി​ട്ടു​ണ്ട്.