അടി കപ്യാർക്കു ശേഷം "അടിനാശംവെള്ളപ്പൊക്കം'

07:02 PM Sep 18, 2017 | Deepika.com
അടി കപ്യാരേ കൂട്ടമണി എന്ന ചിത്രത്തിനു ശേഷം എ.ജെ. വർഗീസ് (ജോൺ വർഗീസ്) ഒരുക്കുന്ന പുതിയ ചിത്രമായ "അടിനാശം വെള്ളപ്പൊക്ക'ത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി. ഒരു ഇന്‍റർനാഷണൽ സ്കൂളുമായി ബന്ധപ്പെട്ട് നടക്കുന്ന കോമഡി ത്രില്ലറാണ് ചിത്രം. അടി കപ്യാരേ കൂട്ടമണി പോലെ തന്നെ മുഴുനീള കോമഡി എന്‍റർടെയ്നറായിരിക്കും ചിത്രമെന്ന് സംവിധായകൻ പറഞ്ഞു.

മലയാളത്തിലെ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ ഏതാനും പുതുമുഖങ്ങളുമുണ്ടാകും. ഇതിനായി കാസ്റ്റിംഗ് കോൾ നടത്തുമെന്നും സംവിധായകൻ അറിയിച്ചു. ഷാൻ റഹ്‌മാനാണ് സംഗീതം. കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നും അണിയറപ്രവർത്തകർ പറഞ്ഞു.