ലിജോ ജോസ് പെല്ലിശ്ശേരി മലയാളസിനിമയ്ക്ക് സമ്മാനിച്ച നടനാണ് അപ്പാനി ശരത്ത്. അങ്കമാലി ഡയറീസിലെ മികച്ച അഭിനയം അദ്ദേഹത്തിന് അന്യഭാഷയിലേക്കു വരെ വഴി തുറന്നുനല്‍കി. ഇപ്പോഴിതാ, തന്നിലെ നടനെ വളർത്തിക്കൊണ്ടുവന്നത് സ്റ്റേജ് ആണെന്ന് തുറന്നുപറയുകയാണ് താരം.
നാടക നടന് എന്ന മേല്‍വിലാസത്തില്‍ ഏറെ അഭിമാനിക്കുന്ന വ്യക്തിയാണ് താനെന്നും നാടകം കൊണ്ട് ജീവിച്ച്, അതിലെ വരുമാനം കൊണ്ട് കുടുംബം നോക്കിയ ഒരാളാണ് താനെന്നും അപ്പാനി ശരത്ത് പറയുന്നു.
"എന്നിലെ ഒരു നടനെ വളര്‍ത്തിക്കൊണ്ടു വന്നത് സ്റ്റേജാണ്. വളരെ ചെറുപ്പത്തില്‍ തന്നെ നാടക രംഗത്തേക്ക് വന്നു. പ്രൊഫഷണല്‍ ട്രൂപ്പുകളിലും അമച്വര്‍ നാടകങ്ങളിലും തെരുവുനാടകങ്ങളിലും പ്രവര്‍ത്തിക്കാനുള്ള ഭാഗ്യമുണ്ടായി. ഒരു കഥാപാത്രത്തെ ലഭിക്കുമ്പോള്‍ അതിനെ എങ്ങനെ മനസിലാക്കണമെന്ന് എന്നെ പഠിപ്പിച്ചത് നാടകങ്ങളാണ്.' - അപ്പാനി ശരത്ത് പറയുന്നു
നാടകം കൊണ്ട് കുടുംബം നോക്കിയ ആളാണ് ഞാൻ
06:15 PM May 23, 2021 | Deepika.com