അ​പ്പു​റ​ത്തെ വീ​ട്ടി​ലെ പെ​ണ്ണി​ന് മാ​നം ഇ​ല്ല്യേ?

05:57 PM May 23, 2021 | Deepika.com

മി​നി​സ്‌​ക്രീ​ന്‍ പ്രേ​ക്ഷ​ക​ര്‍​ക്ക് സു​പ​രി​ചി​ത​യാ​യ ന​ടി​യാ​ണ് സാ​ധി​ക വേ​ണു​ഗോ​പാ​ല്‍. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഏ​റെ സ​ജീ​വ​മാ​യ സാ​ധി​ക​യു​ടെ പോ​സ്റ്റു​ക​ളും ചി​ത്ര​ങ്ങ​ളു​മെ​ല്ലാം ആ​രാ​ധ​ക​ര്‍ ഏ​റ്റെ​ടു​ക്കാ​റു​ണ്ട്. ഇ​പ്പോ​ഴി​താ ത​ന്‍റെ ചി​ത്രം ഡേ​റ്റിം​ഗ് ആ​പ്പു​ക​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​തി​രേ രം​ഗ​ത്തു​വ​ന്നി​രി​ക്കു​ക​യാ​ണ് സാ​ധി​ക. ത​ന്‍റെ പേ​രി​ല്‍ ആ​രെ​ങ്കി​ലും ചാ​റ്റ് ചെ​യ്ത് ത​ട്ടി​പ്പ് ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ല്‍ അ​തി​ല്‍ ത​നി​ക്ക് ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലെ​ന്നാ​ണ് സാ​ധി​ക പ​റ​യു​ന്ന​ത്.

സാ​ധി​ക​യു​ടെ വാ​ക്കു​ക​ൾ ഇ​ങ്ങ​നെ...

നി​ങ്ങ​ളു​ടെ ശ്ര​ദ്ധ​യി​ലേ​ക്ക്, സോ​ഷ്യ​ല്‍ മീ​ഡി​യ​യി​യി​ലെ ഫേ​സ്ബു​ക്ക്, ഇ​ന്‍​സ്റ്റ​ഗ്രാം എ​ന്നീ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ല്‍ അ​ല്ലാ​തെ മ​റ്റൊ​രു ആ​പ്പി​ലോ, പ്ലാ​റ്റ്‌​ഫോ​മി​ലോ ഞാ​ന്‍ അം​ഗ​മ​ല്ല എ​ന്നി​രി​ക്കെ, അ​ത്ത​രം പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ല്‍ ഞാ​ന്‍ എ​ന്ന് നി​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചു ആ​രെ​ങ്കി​ലും ചാ​റ്റ് ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ല്‍ അ​തി​ന്‍റെ പൂ​ര്‍​ണ ഉ​ത്ത​ര​വാ​ദി​ത്വം നി​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​യി​രി​ക്കും എ​ന്ന് അ​റി​യി​ച്ചു കൊ​ള്ളു​ന്നു.

പ​ല​രും എ​ന്‍റെ ഫോ​ട്ടോ ഉ​പ​യോ​ഗി​ച്ച് ഫേ​ക്ക് അ​ക്കൗ​ണ്ടു​ക​ള്‍ തു​റ​ന്നു പ​ണം ഉ​ണ്ടാ​ക്കു​ന്ന​താ​യും, ചാ​ന്‍​സ് ന​ല്‍​കാ​മെ​ന്നും, മ​റ്റും പ​റ​ഞ്ഞു പ​ല​രെ​യും ഉ​പ​യോ​ഗി​ക്കു​ന്ന​താ​യും പ​ല​പ്പോ​ഴും അ​റി​യാ​ന്‍ സാ​ധി​ച്ചി​ട്ടു​ണ്ട് അ​തി​ല്‍ പ​ല​തും സൈ​ബ​ര്‍ സെ​ല്ലി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ള്ള​തും ആ​ണ്.

എ​ന്‍റെ പ്രൊ​ഫൈ​ല്‍ ഞാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് എ​ന്‍റെ പ്രൊ​മോ​ഷ​ന്‍​സി​നും എ​നി​ക്ക് ജ​ന​ങ്ങ​ളു​മാ​യി പ​ങ്കു​വ​യ്ക്കാ​നു​ള്ള ആ​ശ​യ​ങ്ങ​ള്‍​ക്കും എ​ന്നെ ഇ​ഷ്ട​പെ​ടു​ന്ന സ​മൂ​ഹ​വു​മാ​യു​ള്ള ആ​ശ​യ വി​നി​മ​യ​ത്തി​നു​മാ​ണ്. ഞാ​ന്‍ ഒ​രാ​ള്‍​ക്കും അ​ങ്ങോ​ട്ട് മെ​സേ​ജ് അ​യ​ക്കു​ക​യോ,വി​ളി​ക്കു​ക​യോ, ചാ​ന്‍​സ് ഓ​ഫ​ര്‍ ചെ​യ്യു​ക​യോ, പ​ണം ചോ​ദി​ക്കു​ക​യോ,ആ​രെ​യും ഫോ​ളോ ചെ​യ്യു​ക​യോ ഒ​ന്നും ചെ​യ്യി​ല്ല എ​ന്നി​രി​ക്കെ എ​ന്‍റെ പേ​രി​ല്‍ ആ​രെ​ങ്കി​ലും അ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ ചെ​യ്താ​ല്‍ അ​ത് നി​ങ്ങ​ൾ​ക്ക് റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​വു​ന്ന​താ​ണ്.

പ​ല ഡേ​റ്റ്, ദേ​സി അ​പ്ലി​ക്കേ​ഷ​നി​ലും എ​ന്‍റെ ഫോ​ട്ടോ​യും പ്രൊ​ഫൈ​ലും ഒ​ക്കെ കാ​ണാ​ന്‍ ഇ​ട​യാ​യി​ട്ടു​ണ്ട്. അ​തി​ല്‍ വി​ശ്വ​സി​ച്ചു ചെ​ന്ന് ചാ​ടി സ്വ​ന്തം ജീ​വി​തം ഇ​ല്ലാ​താ​ക്ക​രു​ത് എ​ന്നും അ​പേ​ക്ഷി​ക്കു​ന്നു. അ​ങ്ങ​നെ എ​ന്തെ​ങ്കി​ലും ഉ​ണ്ടാ​യാ​ല്‍ അ​തി​ല്‍ ഞാ​ന്‍ ഉ​ത്ത​ര​വാ​ദി ആ​യി​രി​ക്കി​ല്ല. ഓ​രോ സൈ​റ്റും തേ​ടി ക​ണ്ടു​പി​ടി​ച്ചു ഇ​തെ​ല്ലാം റി​മൂ​വ് ചെ​യ്യി​ക്കു​ന്ന​ത് എ​നി​ക്ക് എ​ളു​പ്പം ഉ​ള്ള കാ​ര്യ​മ​ല്ല എ​ന്നി​രി​ക്കെ നി​ങ്ങ​ളു​ടെ സു​ര​ക്ഷ നി​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്തം ആ​യി​രി​ക്കും.

സെ​ലി​ബ്രി​റ്റി​ക​ളു​ടെ മാ​ത്രം അ​ല്ല പ​ല പെ​ണ്‍​കു​ട്ടി​ക​ളു​ടെ​യും വീ​ട്ട​മ്മ​മാ​രു​ടെ​യും ചി​ത്ര​ങ്ങ​ള്‍ ഇ​ത്ത​ര​ത്തി​ല്‍ ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ടു​ന്നു​ണ്ട്. പ​ല​രു​മാ​യി സം​സാ​രി​ക്കു​മ്പോ​ള്‍ അ​റി​യാ​ന്‍ സാ​ധി​ക്കു​ന്ന​ത് പെ​ണ്ണി​ന്‍റെ ഫോ​ട്ടോ ക​ണ്ടാ​ലേ ഫോ​ളോ​വേ​ഴ്സ് ഉ​ണ്ടാ​കൂ അ​തി​നു വേ​ണ്ടി ആ​ണ് എ​ന്നാ​ണ്. നി​ങ്ങ​ള്‍​ക്കും അ​മ്മ​യും പെ​ങ്ങ​ന്മാ​രും ഉ​ള്ള​ത​ല്ലേ? അ​തെ​ന്താ അ​പ്പു​റ​ത്തെ വീ​ട്ടി​ലെ പെ​ണ്ണി​ന് മാ​നം ഇ​ല്ല്യേ? എ​ല്ലാ​വ​രും മ​നു​ഷ്യ​ര്‍ ആ​ണ് സ​ഹോ...