സു​ഹൃ​ത്ത് കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു; ലൈ​വ് വീ​ഡി​യോ​യി​ൽ പൊ​ട്ടി​ക്ക​ര​ഞ്ഞ് ന​ടി

03:59 PM May 22, 2021 | Deepika.com

കോ​വി​ഡ് ബാ​ധി​ച്ചു സു​ഹൃ​ത്ത് മ​രി​ച്ച​തി​ന്റെ വേ​ദ​ന പ​ങ്കു​വ​ച്ച് സീ​രി​യ​ല്‍ താ​രം അ​മൃ​ത നാ​യ​ർ. കോ​വി​ഡി​നെ വ​ള​രെ നി​സാ​ര​മാ​യാ​ണ് പ​ല​രും കാ​ണു​ന്ന​തെ​ന്നും എ​ന്നാ​ൽ പ്രി​യ​പ്പെ​ട്ട​വ​രെ ന​ഷ്ട​പ്പെ​ടു​മ്പോ​ഴാ​ണ് അ​തി​ന്റെ ആ​ഴം എ​ത്ര​യാ​ണെ​ന്നു മ​ന​സ്സി​ലാ​കു​ക​യെ​ന്ന് അ​മൃ​ത ലൈ​വ് വി​ഡി​യോ​യി​ൽ പ​റ​ഞ്ഞു.

ഞെ​ട്ടി​ച്ച വാ​ർ​ത്ത​യ്ക്കൊ​പ്പം വീ​ട്ടി​ലി​രി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് ഓ​ർ​മി​പ്പി​ക്കാ​നാ​ണ് അ​മൃ​ത ലൈ​വി​ൽ എ​ത്തി​യ​ത്. ‘‘കോ​വി​ഡി​നെ പ​ല​രും ഗൗ​ര​വ​ത്തി​ൽ എ​ടു​ത്തി​ട്ടി​ല്ല. പ​ല​ർ​ക്കും വീ​ട്ടി​ലി​രി​ക്കാ​ൻ ബു​ദ്ധി​മു​ട്ടാ​ണ്. ബോ​റിം​ങാ​ണ്. എ​ല്ലാ​വ​രും വീ​ട്ടി​ൽ ത​ന്നെ ഇ​രി​ക്കു​ക.

ത​മി​ഴ് സി​നി​മ​യു​ടെ ഷൂ​ട്ടി​നാ​യി പോ​യ​പ്പോ​ൾ പ​രി​ച​യ​പ്പെ​ട്ടൊ​രു വ്യ​ക്തി​യാ​ണ്. പു​ള്ളി​ക്കാ​ര​ൻ മ​രി​ച്ചു. കോ​വി​ഡ് വാ​ക്സീ​ൻ എ​ടു​ത്തി​രു​ന്നു. വാ​ക്സീ​ൻ എ​ടു​ത്ത​തി​നു​ശേ​ഷം അ​റ്റാ​ക്ക് വ​ന്നാ​ണു പോ​യ​ത്. വാ​ക്സീ​ൻ എ​ടു​ത്ത​വ​രാ​ണെ​ങ്കി​ലും ന​ല്ല​തു​പോ​ലെ സൂ​ക്ഷി​ക്കു​ക എ​ല്ലാ​വ​രും കെ​യ​ർ ചെ​യ്യു​ക. എ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചാ​ൽ കാ​ണാ​ൻ പോ​ലും സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്.

പ്രി​യ​പ്പെ​ട്ട​വ​രെ ന​ഷ്ട​പ്പെ​ടു​മ്പോ​ഴാ​ണ് കോ​വി​ഡ് ന​മ്മു​ടെ ജീ​വി​ത​ത്തി​ൽ എ​ത്ര​മാ​ത്രം വ​ന്നി​ട്ടു​ണ്ടെ​ന്ന് മ​ന​സ്സി​ലാ​വു​ക. ആ​രൊ​ക്ക​യൊ​ണ് ന​ഷ്ട​മാ​കു​ക എ​ന്നൊ​ന്നും പ​റ​യാ​ൻ പ​റ്റി​ല്ല. എ​ല്ലാ​വ​രും വീ​ട്ടി​ൽ ത​ന്നെ ഇ​രി​ക്കു​ക.

എ​നി​ക്ക് ഭ​യങ്ക​ര ഷോ​ക്കിം​ഗാ​യി​ട്ടു​ള്ള കാ​ര്യ​മാ​യി​രു​ന്നു ഇ​ത്. പു​ള്ളി​ക്ക് കോ​വി​ഡാ​ണെ​ന്ന് അ​റി​യി​ല്ലാ​യി​രു​ന്നു. ചെ​ന്നൈ​യി​ൽ വ​ള​രെ സ​ഹാ​യ​മു​ള്ള ചേ​ട്ട​നാ​യി​രു​ന്നു. മൃ​ത​ദേ​ഹ​ത്തി​ന്‍റെ ഫോ​ട്ടോ​ക​ണ്ടാ​ണ് ചേ​ട്ട​ൻ മ​രി​ച്ച വി​വ​രം അ​റി​ഞ്ഞ​ത്. എ​ല്ലാ​വ​രും സേ​ഫാ​യി ഇ​രി​ക്കു​ക. – അ​മൃ​ത പൊ​ട്ടി​ക്ക​ര​ഞ്ഞു​കൊ​ണ്ടു പ​റ​ഞ്ഞു.