ലോ​ക്ക്ഡൗ​ൺ സ​മ്മാ​നി​ച്ച മേ​ക്കോ​വ​റി​ൽ അ​നു​ഷ്‌​ക; വൈ​റ​ലാ​യി പു​തി​യ ചി​ത്രം

06:12 PM May 19, 2021 | Deepika.com

ബാ​ഹു​ബ​ലി ചി​ത്ര​ങ്ങ​ളി​ലൂ​ടെ രാ​ജ്യ​മെ​മ്പാ​ടും ആ​രാ​ധ​ക​രെ സ്വ​ന്ത​മാ​ക്കി​യ താ​ര​മാ​ണ് അ​നു​ഷ്‌​ക. താ​ര​ത്തി​ന​ന്‍റെ ലോ​ക്ക്ഡൗ​ണ്‍​കാ​ല ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ത​രം​ഗം സൃ​ഷ്ടി​ക്കു​ന്ന​ത്. ട്രാ​ക്ക് സ്യൂ​ട്ട​ണി​ഞ്ഞാ​ണ് പു​തി​യ ഫോ​ട്ടോ​യി​ല്‍ താ​രം പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. വീ​ണ്ടും ത​ടി കൂ​ടി​യ താ​ര​ത്തി​ന്‍റെ പു​തി​യ മു​ഖം പ​ക്ഷേ ട്രോ​ള​ന്മാ​രു​ടെ ആ​ക്ര​മ​ണ​ത്തി​ന് വി​ധേ​യ​മാ​കു​ന്നി​ല്ലെ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്.

തു​ടു​ത്ത ക​വി​ളോ​ടു കൂ​ടി ചെ​റു​പു​ഞ്ചി​രി​യു​മാ​യി അ​നു​ഷ്‌​ക്ക പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന ചി​ത്രം ആ​രാ​ധ​ക​ര്‍ ആ​വേ​ശ​പൂ​ര്‍​വ​മാ​ണ് ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഏ​റെ​ക്കാ​ല​മാ​യി ശ​രീ​ര​ഭാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല പ്ര​ശ്‌​ന​ങ്ങ​ള്‍ നേ​രി​ടു​ന്ന താ​ര​മാ​ണ് അ​നു​ഷ്‌​ക്ക.

മ​റ്റൊ​രു പ്ര​മു​ഖ തെ​ന്നി​ന്ത്യ​ന്‍ നാ​യി​ക ത​മ​ന്ന ത​ടി കൂ​ടി​യ ശേ​ഷ​മു​ള്ള ചി​ത്ര​ങ്ങ​ള്‍ അ​ടു​ത്ത​യി​ടെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​ച്ചി​രു​ന്നു. കോ​വി​ഡ് ബാ​ധി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നു ത​മ​ന്ന​യ്ക്കു ശ​രീ​ര​ഭാ​രം ക്ര​മാ​തീ​ത​മാ​യി കൂ​ടി​യി​രു​ന്നു. ഒ​ട്ട​ന​വ​ധി ട്രോ​ളു​ക​ളാ​ണ് ത​മ​ന്ന​യു​ടെ ആ ​ചി​ത്ര​ത്തി​ന് ഏ​റ്റു​വാ​ങ്ങേ​ണ്ടി​വ​ന്ന​ത്. ട്രോ​ളി​ല്‍ മ​നം​നൊ​ന്ത് ത​മ​ന്ന പൊ​ട്ടി​ക്ക​ര​ഞ്ഞു​വെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു.

വീ​ണ്ടും ലോ​ക്ക്ഡൗ​ണ്‍ വ​ന്ന​തോ​ടെ അ​നു​ഷ്‌​ക​യെ​പ്പോ​ലെ പ​ല താ​ര​ങ്ങ​ളും നി​ത്യേ​ന​യു​ള്ള വ​ര്‍​ക്കൗ​ട്ടും മ​റ്റും അ​വ​സാ​നി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ബാ​ഹു​ബ​ലി സീ​രീ​സി​ന് ശേ​ഷം അ​നു​ഷ്‌​ക ഷെ​ട്ടി സി​നി​മ​യി​ല്‍ അ​ത്ര സ​ജീ​വ​മ​ല്ലാ​ത്ത​തി​ന് കാ​ര​ണ​വും ശാ​രീ​രി​ക​പ്ര​ശ്‌​ന​ങ്ങ​ളാ​യി​രു​ന്നു.

യു​വി ക്രി​യേ​ഷ​ന്‍​സി​ന് വേ​ണ്ടി മ​ഹേ​ഷ്. പി ​സം​വി​ധാ​നം ചെ​യ്യു​ന്ന തെ​ലു​ങ്ക് ചി​ത്രം മാ​ത്ര​മാ​ണ് അ​നു​ഷ്‌​ക ക​മ്മി​റ്റ് ചെ​യ്തി​ട്ടു​ള്ള​ത്. ന​വീ​ന്‍ പൊ​ലി ഷെ​ട്ടി​യാ​ണ് ഇ​നി​യും പേ​രി​ട്ടി​ട്ടി​ല്ലാ​ത്ത ഈ ​ചി​ത്ര​ത്തി​ല്‍ അ​നു​ഷ്‌​ക​യു​ടെ നാ​യ​ക​നാ​കു​ന്ന​ത്. ഏ​ജ​ന്‍റ് സാ​യ് ശ്രീ​നി​വാ​സ അ​ത്രേ​യ​യി​ലൂ​ടെ തെ​ലു​ങ്കി​ലും ചി​ച്ചോ​റി​ലൂ​ടെ ബോ​ളി​വു​ഡി​ലും അ​ര​ങ്ങേ​റ്റം കു​റി​ച്ച നാ​യ​ക​നാ​ണ് ന​വീ​ന്‍ പൊ​ലി​ഷെ​ട്ടി.