കു​ട്ടി​ക്കാ​ലം മു​ത​ല്‍ ബോ​ഡി ഷെ​യ്മിം​ഗി​ന് ഇ​ര​യാ​യി

05:49 PM May 19, 2021 | Deepika.com

ത​ന്‍റെ കു​ട്ടി​ക്കാ​ലം മു​ത​ല്‍ ബോ​ഡി ഷെ​യ്മിം​ഗി​ന് ഇ​ര​യാ​യി​ട്ടു​ണ്ടെ​ന്ന് ന​ടി കാ​ര്‍​ത്തി​ക മു​ര​ളീ​ധ​ര​ന്‍. സി​നി​മ​യി​ലേ​ക്ക് എ​ത്തി​യ​പ്പോ​ള്‍ ഈ ​പ​രി​ഹാ​സം എ​നി​ക്ക് താ​ങ്ങാ​ന്‍ സാ​ധി​ക്കു​ന്ന​തി​നും അ​പ്പു​റ​മാ​യി. അ​തോ​ടെ ഞാ​ന്‍ ത​ന്‍റെ ശ​രീ​ര​ത്തെ വെ​റു​ത്തു. യോ​ഗ​യി​ലൂ​ടേ​യും ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ ക്ര​മ​ത്തി​ലൂ​ടേ​യു​മാ​ണ് താ​ന്‍ ശ​രീ​ര​ഭാ​രം കു​റ​ച്ച​തെ​ന്നും കാ​ര്‍​ത്തി​ക വ്യ​ക്ത​മാ​ക്കു​ന്നു.

കാ​ര്‍​ത്തി​ക​യു​ടെ കു​റി​പ്പ് ഇ​ങ്ങ​നെ...

കു​ട്ടി​ക്കാ​ലം മു​ത​ല്‍ ഞാ​ന്‍ ത​ടി​ച്ച ശ​രീ​ര​പ്ര​കൃ​ത​മു​ള്ള വ്യ​ക്തി​യാ​യി​രു​ന്നു. അ​ത് ഞാ​ന്‍ ശ്ര​ദ്ധി​ക്കു​ന്ന​ത് ര​ണ്ടാം ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ഴാ​ണ്. ശ​രീ​ര​ഭാ​ര​ത്തെ​ക്കു​റി​ച്ചു​ള്ള പ​രി​ഹാ​സം അ​ന്ന് മു​ത​ല്‍ വ​ലു​താ​കു​ന്ന​ത് വ​രെ ഞാ​ന്‍ അ​നു​ഭ​വി​ച്ച​താ​ണ്. കു​ട്ടി​ക്കാ​ല​ത്ത് അ​തി​നെ പ്ര​തി​രോ​ധി​ക്കാ​ന്‍ ഞാ​ന്‍ വ​ള​റെ വി​ചി​ത്ര​മാ​യ പ്ര​തി​രോ​ധ​മാ​ണ് ശീ​ലി​ച്ചു പോ​ന്ന​ത്. ഞാ​ന്‍ എ​ന്നെ ത​ന്നെ പ​രി​ഹ​സി​ച്ചും വെ​റു​ത്തു​മാ​ണ് അ​തി​നെ ചെ​റു​ത്ത് നി​ന്ന​ത്.

അ​തി​ലൂ​ടെ കൂ​ടു​ത​ല്‍ ഭാ​രം വ​യ്ക്കു​ക​യാ​ണ് ചെ​യ്ത​ത്. വ​ള​രെ അ​നാ​രോ​ഗ്യ​ക​ര​മാ​യ സൗ​ന്ദ​ര്യ സ​ങ്ക​ല്‍​പ്പ​ങ്ങ​ളു​ള്ള ഇ​ന്‍​ഡ​സ്ട്രി​യി​ല്‍ എ​ത്തി​യ​തോ​ടെ രൂ​ക്ഷ​മാ​യ ബോ​ഡി ഷെ​യ്മിം​ഗി​നാ​ണ് ഞാ​ന്‍ ഇ​ര​യാ​യ​ത്. ഈ ​പ​രി​ഹാ​സം എ​നി​ക്ക് കൈ​കാ​ര്യം ചെ​യ്യാ​ന്‍ സാ​ധി​ക്കു​ന്ന​തി​നും അ​പ്പു​റ​മാ​യി​രു​ന്നു. ഞാ​നും എ​ന്‍റെ ശ​രീ​ര​വും നി​ര​ന്ത​രം സം​ഘ​ര്‍​ഷ​ത്തി​ലാ​യി. ഞാ​ന്‍ യു​ദ്ധ​ത്തി​ല്‍ ത​ള​രാ​ന്‍ തു​ട​ങ്ങി.

ഞാ​ന്‍ എ​ങ്ങ​നെ​യാ​ണോ അ​ങ്ങ​നെ എ​ന്നെ സ്വീ​ക​രി​ക്കാ​ന്‍ ലോ​ക​ത്തെ പ​റ​ഞ്ഞ് ബോ​ധ്യ​പ്പെ​ടു​ത്താ​ന്‍ എ​നി​ക്ക് ക​ഴി​ഞ്ഞി​ല്ല. എ​ന്തി​ന് എ​നി​ക്ക് പോ​ലും എ​ന്നെ ഉ​ള്‍​ക്കൊ​ള്ളാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഒ​ടു​വി​ല്‍ യോ​ഗ​യി​ലൂ​ടേ​യും ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ ക്ര​മ​ത്തി​ലൂ​ടേ​യു​മാ​ണ് ഞാ​ന്‍ ശ​രീ​ര​ഭാ​രം കു​റ​ച്ചെ​ങ്കി​ലും കു​റ​ച്ച​ത്...

ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍റെ നാ​യി​ക​യാ​യി സി​ഐ​എ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള​സി​നി​മ​യി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ച്ച ന​ടി​യാ​ണ് കാ​ര്‍​ത്തി​ക മു​ര​ളീ​ധ​ര​ന്‍. മ​മ്മൂ​ട്ടി​ക്കൊ​പ്പം അ​ങ്കി​ള്‍ എ​ന്ന ചി​ത്ര​ത്തി​ലും അ​ഭി​ന​യി​ച്ചു. എ​ന്നാ​ല്‍ പി​ന്നീ​ട് കാ​ര്‍​ത്തി​ക​യെ സി​നി​മ​ക​ളി​ല്‍ ഒ​ന്നും ക​ണ്ടി​രു​ന്നി​ല്ല. അ​ടു​ത്തി​ടെ ന​ടി​യു​ടെ മേ​ക്കോ​വ​ര്‍ ചി​ത്ര​ങ്ങ​ള്‍ വൈ​റ​ലാ​യി​രു​ന്നു.