സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് മോശം കമന്റിട്ട ആൾക്ക് കലക്കൻ മറുപടി കൊടുത്ത് നടി അശ്വതി ശ്രീകാന്ത്. മാറിടത്തെ കുറിച്ചായിരുന്നു ചിത്രത്തിനു താഴെ വന്ന കമന്റ്. ഒരു കുഞ്ഞിന് രണ്ടു വർഷം പാലൂട്ടാൻ ഉള്ളതാണെന്നും താങ്കളുടെ അമ്മ ഉൾപ്പെടെ ഞങ്ങൾ സകല പെണ്ണുങ്ങളുടേതും സൂപ്പർ തന്നെയാണെന്നായിരുന്നു അശ്വതിയുടെ മറുപടി.
അശ്വതിയെ പിന്തുണച്ച് ആരാധകരും നിരവധി താരങ്ങളുമാണ് കമന്റിന്റെ സ്ക്രീൻ ഷോട്ട് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്. "നൈസ് ആയിട്ട് ഒരുത്തന്റെ തള്ളക്ക് വിളിക്കാമെന്ന് കേരളത്തിന് കാട്ടിക്കൊടുത്ത മൊതല് അച്ചൊതി പൊളിച്ചു അളിയാ' എന്നാണ് ഒരാളുടെ കമന്റ്.
മോശം കമന്റിട്ട ആൾക്ക് കലക്കൻ മറുപടി കൊടുത്ത് അശ്വതി
06:40 PM May 18, 2021 | Deepika.com