ശരീരഭാരം കുറച്ച് മേക്കോവർ ചിത്രങ്ങൾ പങ്കുവച്ച് നടി കാർത്തിക മുരളീധരൻ. ശരീരവണ്ണത്തിന്റെ പേരിൽ ചെറുപ്പം മുതൽ പരിഹാസം കേട്ടിട്ടുണ്ടെന്നും സിനിമയില്‍ എത്തിയപ്പോള്‍ ഇത് കൂടിയെന്നും നടി പറയുന്നു. ‘കുട്ടിക്കാലം മുതല്‍ ഞാന്‍ തടിച്ച ശരീരമുള്ള പെണ്‍കുട്ടിയായിരുന്നു. ശരീരഭാരത്തെക്കുറിച്ചുള്ള പരിഹാസം അന്ന് മുതല്‍ വലുതാകുന്നത് വരെ ഞാന്‍ അനുഭവിച്ചതാണ്.
ഞാന്‍ എന്നെ തന്നെ പരിഹസിച്ചും വെറുത്തുമാണ് അതിനോട് പോരാടിയത്. പക്ഷേ അതിലൂടെ ഞാൻ കൂടുതല്‍ ഭാരം വയ്ക്കുകയാണ് ചെയ്തത്. വളരെ അനാരോഗ്യകരമായ സൗന്ദര്യ സങ്കല്‍പ്പങ്ങളുള്ള സിനിമാ ഇൻഡസ്ട്രിയിൽ എത്തിയപ്പോള്‍ ഈ പരിഹാസം എനിക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതിനും അപ്പുറമായിരുന്നു.
ലോ കാബ് ഡയറ്റ്, കീറ്റോസ തുടങ്ങിയ പല ഡയറ്റുകളും ഞാന്‍ കുറച്ച് കാലത്തേക്ക് പരീക്ഷിച്ചു. എന്നാല്‍ ഒന്നും ശരിയായില്ല. കാരണം എന്താണെന്ന് വച്ചാല്‍ ഞാന്‍ ഇതെല്ലാം ചെയ്യുന്നത് എന്റെ ശരീരത്തോടുള്ള വിരോധം കൊണ്ടായിരുന്നു.
‘എന്റെ ഭക്ഷണശീലവും ധാരണകളും ശരീരത്തോടുള്ള സമീപനവും ചിന്താഗതിയും മാറ്റേണ്ടിവന്നു. ഭാരം കുറക്കണമെന്ന ഉദ്ദേശത്തോടെ മാത്രമാണ് യോഗ ചെയ്യാന്‍ ആരംഭിച്ചത്. എന്നാല്‍ എന്റെ മനസ്സിനും ശരീരത്തിനും ചിന്തകള്‍ക്കും യോഗ നല്കിയ കരുത്ത് എന്നെ ആകെ മാറ്റി മറച്ചു. ശരീരത്തെ ഒരു മെഷീനായി കാണാതെ അദ്ഭുത കവചമായി ഞാൻ കണ്ടു. ഭക്ഷണം കഴിച്ചുകൊണ്ടുള്ള യോഗയാണ് അഭ്യസിച്ചത്. ഇപ്പോൾ ഞാൻ എന്റെ ശരീരത്തെ ബഹുമാനിക്കുന്നു.- കാര്‍ത്തിക കുറിക്കുന്നു.
യോഗ ചെയ്യുന്നതിന്റെ വീഡിയോയും കാർത്തിക പങ്കുവച്ചിട്ടുണ്ട്. ദുൽഖർ സൽമാൻ ചിത്രം സിഐഎയിലൂടെയാണ് കാർത്തിക അഭിനയരംഗത്തെത്തുന്നത്. മമ്മൂട്ടി ചിത്രം അങ്കിളിലും നടി പ്രധാനവേഷത്തിൽ അഭിനയിച്ചിരുന്നു.
"അമിതവണ്ണത്തിന്റെ പേരിൽ ചെറുപ്പം മുതൽ പരിഹാസം കേട്ടിട്ടുണ്ട്'
09:01 AM May 18, 2021 | Deepika.com