തന്റെ ഒപ്പം നിന്ന എല്ലാവർക്കും നന്ദി പറഞ്ഞ് ഗായിക അമൃത സുരേഷ്. ‘ഞാൻ ഒറ്റയ്ക്കല്ല എന്നു തോന്നിപ്പിച്ചത് നിങ്ങളോരോരുത്തരുമാണ്. എല്ലാവരോടും നന്ദി പറയാൻ എനിക്കു വാക്കുകൾ കിട്ടുന്നില്ല. നിങ്ങളെയെല്ലാവരെയും ഞാൻ ഒരുപാടൊരുപാട് സ്നേഹിക്കുന്നു. എല്ലാവർക്കും ഒത്തിരി നന്ദി -അമൃത സുരേഷ് കുറിച്ചു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി അമൃതയും മുൻഭർത്താവ് ബാലയും സമൂഹമാധ്യമങ്ങളിലെ സജീവ ചര്‍ച്ചാവിഷയമായിരുന്നു. ഇരുവരുടെയും മകൾ പാപ്പു എന്ന അവന്തികയ്ക്കു കോവിഡ് ആണെന്നും മകളെ കാണാൻ തന്നെ അനുവദിക്കുന്നില്ല എന്നും ആരോപിച്ച് ബാല രംഗത്തെത്തിയിരുന്നു.
ബാലയുമായുള്ള ഫോൺ സംഭാഷണത്തിന്റെ പൂര്‍ണരൂപം കഴിഞ്ഞ ദിവസം അമൃത പരസ്യപ്പെടുത്തിയിരുന്നു.സ്വന്തം മകൾക്കു കോവിഡ് ആണെന്ന് അച്ഛൻ തന്നെ പറഞ്ഞു പരത്തിയതിൽ സങ്കടം തോന്നുന്നുന്നുവെന്നും എന്നാൽ കോവിഡ് ആണെന്ന തെറ്റായ വിവരത്തിനു പിന്നിൽ ആരാണെന്നു തെളിഞ്ഞതിൽ സമാധാനമുണ്ടെന്നും അമൃത വ്യക്തമാക്കിയിരുന്നു.
"ഞാൻ ഒറ്റയ്ക്കല്ല എന്നു തോന്നിപ്പിച്ചത് നിങ്ങളോരോരുത്തരുമാണ്'
09:51 AM May 16, 2021 | Deepika.com