ലാ​ലേ​ട്ട​നാ​ണെ​ങ്കി​ൽ ന​മു​ക്ക് അ​ടി കി​ട്ടു​മെ​ന്ന് പേ​ടി​ക്കേ​ണ്ട

06:56 PM May 14, 2021 | Deepika.com

നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ൽ വി​ല്ല​ൻ വേ​ഷ​ങ്ങ​ളി​ൽ തി​ള​ങ്ങി​യ ന​ട​നാ​ണ് കു​ണ്ട​റ ജോ​ണി. എ​ല്ലാ സൂ​പ്പ​ർ​താ​ര​ങ്ങ​ൾ​ക്കൊ​പ്പ​വും അ​ദ്ദേ​ഹം അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. മോ​ഹ​ൻ​ലാ​ലി​നൊ​പ്പം സം​ഘ​ട്ട​ന​രം​ഗം ചെ​യ്യു​ന്ന​തി​നെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം അ​ടു​ത്തി​ടെ പ​റ​ഞ്ഞ വാ​ക്കു​ക​ൾ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.

കൂ​ടു​ത​ല്‍ സി​നി​മ​ക​ള്‍ അ​ഭി​ന​യി​ച്ച​ത് മ​മ്മൂ​ട്ടി​ക്കൊ​പ്പ​മാ​ണ്. എ​ന്നാ​ല്‍ മോ​ഹ​ന്‍​ലാ​ലി​നോ​ടൊ​പ്പ​മാ​ണ് കൂ​ടു​ത​ല്‍ സി​നി​മ​ക​ളി​ല്‍ ഫൈ​റ്റ് സീ​നു​ക​ളി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ള്ള​തെ​ന്നും അ​ദ്ദേ​ഹ​ത്തി​ന് ന​ല്ല ടൈ​മിം​ഗ് ആ​ണെ​ന്നും ജോ​ണി പ​റ​യു​ന്നു. ഫ്‌​ള​ക്‌​സി​ബി​ളാ​ണ് അ​ദ്ദേ​ഹം, ന​മു​ക്ക് അ​ടി കി​ട്ടു​മെ​ന്ന് അ​തി​നാ​ല്‍ പേ​ടി​ക്ക​യേ വേ​ണ്ടെ​ന്നും ജോ​ണി കൂ​ട്ടി​ച്ചേ​ർ​ത്തു.

സു​രേ​ഷ് ഗോ​പി​ക്കും ജ​ഗ​ദീ​ഷി​നു​മൊ​പ്പ​മൊ​ക്കെ അ​ഭി​ന​യി​ച്ച​പ്പോ​ള്‍ ഫൈ​റ്റ് സീ​നു​ക​ളി​ല്‍ ടൈ​മിം​ഗ് തെ​റ്റി അ​ടി കൊ​ണ്ടി​ട്ടു​ണ്ട്. അ​പ്പോ​ള്‍ അ​വ​ര്‍ വ​ന്ന് ക്ഷ​മ പ​റ​യാ​റു​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

"ആ​ദ്യ​കാ​ല​ങ്ങ​ളി​ല്‍ എ​ന്ത് ക്രൂ​ര​ത​യും ചെ​യ്യു​ന്ന വി​ല്ല​നാ​യി​രു​ന്നു, വി​വാ​ഹ​ശേ​ഷ​മാ​ണ് റേ​പ്പ് സീ​നു​ക​ള്‍ ചെ​യ്യേ​ണ്ടെ​ന്ന് തീ​രു​മാ​നി​ച്ച​ത്, ആ ​തീ​രു​മാ​നം പി​ന്നീ​ട് മാ​റ്റി​യി​ട്ടി​ല്ല. സി​നി​മ​യി​ലെ വി​ല്ല​ന്മാ​ര്‍ ജീ​വി​ത​ത്തി​ല്‍ വി​ല്ല​ന്മാ​ര​ല്ലെ​ന്ന് മ​ന​സി​ലാ​ക്ക​ണം...'- കു​ണ്ട​റ ജോ​ണി പ​റ​യു​ന്നു.