അഭിനയപ്രാധാന്യമുള്ള വേഷങ്ങളിലൂടെ ശ്രദ്ധനേടിയ താരമാണ് അഞ്ജലി നായർ. എന്നാൽ സിനിമയില്‍ അഭിനയിച്ചാല്‍ തനിക്ക് പലരും പ്രതിഫലം തരാറില്ലെന്നാണ് നടി വെളിപ്പെടുത്തുന്നത്.
തരുന്നവര്‍ തന്നെ വളരെ ചെറിയ പ്രതിഫലമാണ് തരാറുള്ളതെന്നും ദുഃഖപുത്രിയുടെ മുഖമുള്ളത് കൊണ്ട് ആരോടും തിരിച്ചൊന്നും പറയില്ലെന്നുറപ്പുള്ളതുകൊണ്ടാകാം ഇതെന്നും അഞ്ജലി കൂട്ടിച്ചേർത്തു.
"ഇങ്ങനെ കിട്ടുന്ന ചെറിയ വരുമാനം കൊണ്ടാണ് അച്ഛനും അമ്മയും അനിയനും ഭാര്യയും അടങ്ങുന്ന ചെറിയ കുടുംബം ഞാന്‍ പോറ്റുന്നത്. പണമിരട്ടിപ്പിക്കാനുള്ള മാജിക്കൊന്നും എനിക്ക് അറിയില്ല. എന്റെ കടങ്ങളും ചെലവുകളും കഴിഞ്ഞിട്ട് എനിക്ക് ചിലപ്പോള്‍ നല്ല ചെരുപ്പ് വാങ്ങാനുള്ള കാശ് പോലും മാറ്റിവയ്ക്കാനുണ്ടാവില്ല..'- അഞ്ജലി പറയുന്നു
പലരും പ്രതിഫലം തരാറില്ല, ദുഃഖപുത്രി ആയതാണ് പ്രശ്നം
06:24 PM May 13, 2021 | Deepika.com