ഇളയ മകനെ ആരാധകർക്ക് പരിചയപ്പെടുത്തി ബോളിവുഡ് താരം കരീന കപൂർ. ആദ്യമായാണ് ഇളയ മകന്റെ ചിത്രം താരം പങ്കുവയ്ക്കുന്നത്. “പ്രതീക്ഷയാണ് ലോകത്തെ ജീവിപ്പിക്കുന്ന ഘടകം. ഇവർ രണ്ടുപേരുമാണ് മികച്ച നാളേയ്ക്കായുള്ള എന്റെ പ്രതീക്ഷ.
സുന്ദരികളും, കരുത്തരുമായ എല്ലാ അമ്മമാർക്കും മാതൃദിന ആശംസകൾ. വിശ്വാസം മുറുകെ പിടിക്കുക,” ചിത്രത്തോടൊപ്പം കരീന കുറിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കരീനയ്ക്കും സെയ്ഫ് അലി ഖാനും രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. തൈമൂറാണ് ഇവരുടെ മൂത്ത മകൻ.
"ഇവരാണ് നാളേയ്ക്കായുള്ള തന്റെ പ്രതീക്ഷ'; ഇളയ മകന്റെ ചിത്രം പുറത്തുവിട്ട് കരീന കപൂർ
12:05 PM May 10, 2021 | Deepika.com