മുല്ല എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായി സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് മീര നന്ദൻ. പിന്നീട് അന്യഭാഷാ ചിത്രങ്ങളിലും താരം സജീവ സാന്നിധ്യമായി. ഇപ്പോൾ വിവാഹത്തെക്കുറിച്ചും മലയാളത്തിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് മീര.
വിവാഹത്തെക്കുറിച്ചുള്ള ചോദ്യം കഴിഞ്ഞാല്‍ എപ്പോള്‍ മലയാള സിനിമയിലേക്ക് എത്തും എന്നതാണ് ഏറ്റവും കൂടുതല്‍ പേരും ചോദിക്കുന്നതെന്നും ഇവരോടൊക്കെ പറയാനുള്ളത് തനിക്ക് അറിയില്ല എന്നാണെന്നുമാണ് താരത്തിന്റെ മറുപടി.
"ഞാനിപ്പോള്‍ ഒരു ജോലി ചെയ്യുകയല്ലേ, അതില്‍ താന്‍ ഹാപ്പിയാണ്. അല്ലാതെ മറ്റു കാരണങ്ങളൊന്നും ഇല്ല. മലയാളത്തിലെ ഒരു നടനെ വിവാഹം കഴിക്കാന്‍ അവസരം കിട്ടിയാല്‍ ആരെ തെരഞ്ഞെടുക്കുമെന്ന ചോദ്യത്തിനുള്ള ഉത്തരം ഇതാണ്... എനിക്കതില്‍ തീരെ താല്പര്യമില്ല...'- മീര നന്ദൻ പറഞ്ഞു.
"വിവാഹത്തെക്കുറിച്ചുള്ള ചോദ്യം കഴിഞ്ഞാൽ എല്ലാവർക്കും അറിയേണ്ടത് ഒന്നുമാത്രം'
06:00 PM May 09, 2021 | Deepika.com