നടി അനു സിത്താര തടികുറച്ച വാർത്ത ഏറെ വൈറലായി മാറിയിരുന്നു. നടൻ ഉണ്ണി മുകുന്ദനാണ് ഇതിന് ആത്മവിശ്വാസം നല്‍കിയതെന്ന് അനു വിശദീകരിക്കുകയും ചെയ്തിരുന്നു. ഉണ്ണി കളിയാക്കിയപ്പോൾ അത് വെല്ലുവിളിയായി സ്വീകരിക്കുകയായിരുന്നുവെന്നാണ് നടി പറയുന്നത്.
ദിവസേനയുളള നൃത്ത പരിശീലനത്തോടൊപ്പം ഒരു ഡയറ്റ് ഫോളോ ചെയ്യുന്നത് നല്ലതാണെന്നാണ് ഉണ്ണി മുകുന്ദൻ തന്നോട് പറഞ്ഞത്, എന്നാൽ തനിക്ക് ഒട്ടും ചെയ്യാന്‍ പറ്റില്ലെന്ന് തോന്നിയെന്ന് അനു സിതാര പറഞ്ഞു.
"വെറുതെ ചോദിച്ചതാണല്ലേ ഗുണ്ടുമണീ... എന്ന് ഉണ്ണിയേട്ടന് കളിയാക്കിയപ്പോള്‍ അതൊരു വെല്ലുവിളിയായിട്ട് സ്വീകരിക്കുകയായിരുന്നു. ആദ്യം മടിയുണ്ടായിരുന്നെങ്കിലും പിന്നാലെ വാശി വന്നു. കുറച്ചുദിവസം കഴിഞ്ഞപ്പോഴേക്കും മാറ്റങ്ങള്‍ വന്നു. അനു മെലിഞ്ഞല്ലോ എന്ന് ആളുകള്‍ പറഞ്ഞപ്പോള്‍ അത് ആത്മവിശ്വാസം നല്കി.' - അനു സിതാര പറഞ്ഞു
വെറുതെ ചോദിച്ചതാണല്ലേ ഗുണ്ടുമണീ എന്ന് ഉണ്ണിയേട്ടൻ കളിയാക്കി
06:51 PM May 08, 2021 | Deepika.com