ആരും പട്ടിണികിടക്കേണ്ടി വരില്ലെന്ന് പിണറായി; അഭിനന്ദനവുമായി സിദ്ധാര്‍ഥ്

04:02 PM May 08, 2021 | Deepika.com

സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ലെന്ന മുഖ്യമന്ത്രിയുടെ തീരുമാനത്തെ അഭിനന്ദിച്ച് നടന്‍ സിദ്ധാര്‍ഥ്. ട്വിറ്ററില്‍ പിണറായി വിജയന്‍റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് സിദ്ധാര്‍ഥ് അദ്ദേഹത്തെ പ്രശംസിച്ചത്. പിണറായി വിജയന്‍റെ ട്വീറ്റും താരം ഇതോടൊപ്പം പങ്കുവച്ചിട്ടുണ്ട്.

‘ഭക്ഷണം ആവശ്യമുള്ളവരെ കണ്ടെത്തി അവർക്ക് ആഹാരം എത്തിക്കാൻ വേണ്ടുന്ന നടപടിക്രമങ്ങൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. ആഹാരം വീട്ടിലെത്തിച്ച് നൽകുന്നതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കും. ജനകീയ ഹോട്ടലുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ ഭക്ഷണം എത്തിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ കമ്മ്യൂണിറ്റി കിച്ചൺ സംവിധാനം ആരംഭിക്കും‘, എന്നായിരുന്നു മുഖ്യമന്ത്രിയുടെ ട്വീറ്റ്. നേരത്തെ നടൻ പ്രകാശ് രാജും മുഖ്യമന്ത്രിയെ അഭിനന്ദിച്ചിരുന്നു.