ട്വി​റ്റ​ർ പോ​യെ​ങ്കി​ൽ പോ​ട്ടെ, എ​നി​ക്ക് അ​ഭി​പ്രാ​യം പ​റ​യാ​ന്‍ വേ​റെ മാ​ര്‍​ഗ​മു​ണ്ട്

07:30 PM May 06, 2021 | Deepika.com

ട്വി​റ്റ​റി​ല്‍ നി​ന്നു ത​ന്‍റെ അ​ക്കൗ​ണ്ട് സ്ഥി​ര​മാ​യി സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​തി​ന് പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി ബോ​ളി​വു​ഡ് ന​ടി ക​ങ്ക​ണ റ​ണാ​വ​ത്ത് രം​ഗ​ത്ത്. ട്വി​റ്റ​ര്‍ ഇ​ല്ലെ​ങ്കി​ലും ത​ന്‍റെ കാ​ര്യ​ങ്ങ​ള്‍ പ​റ​യാ​ന്‍ മ​റ്റു മാ​ധ്യ​മ​ങ്ങ​ളു​ണ്ടെ​ന്നും ക​ങ്ക​ണ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ കു​റി​ച്ചു.

ട്വി​റ്റ​ര്‍ എ​ന്‍റെ അ​ഭി​പ്രാ​യം ശ​രി​വെ​ച്ചു. അ​വ​ര്‍ അ​മേ​രി​ക്ക​ക്കാ​രാ​ണ്. വെ​ളു​ത്ത വ​ര്‍​ഗ​ക്കാ​ര്‍ ക​രു​തു​ന്ന​ത്, നി​റം കു​റ​ഞ്ഞ​വ​രെ​ല്ലാം എ​ക്കാ​ല​വും അ​വ​രു​ടെ അ​ടി​മ​ക​ളാ​യി​രി​ക്കു​മെ​ന്നാ​ണ്. മ​റ്റു​ള്ള​വ​ര്‍ എ​ന്താ​ണ് പ​റ​യേ​ണ്ട​ത്, ചി​ന്തി​ക്കേ​ണ്ട​ത് എ​ന്നെ​ല്ലാം അ​വ​രാ​ണ് തീ​രു​മാ​നി​ക്കു​തെ​ന്നാ​ണ്. ഇ​ത് ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ മ​ര​ണ​മാ​ണ്.

എ​നി​ക്ക് അ​ഭി​പ്രാ​യം പ​റ​യാ​ന്‍ നി​ര​വ​ധി മാ​ധ്യ​മ​ങ്ങ​ളു​ണ്ട്. സി​നി​മ ഉ​ള്‍​പ്പ​ടെ അ​തി​നു​ള്ള മാ​ര്‍​ഗ​ങ്ങ​ളാ​ണ്. ആ​യി​ര​ക്ക​ണ​ക്കി​ന് വ​ര്‍​ഷ​ങ്ങ​ളാ​യി പീ​ഡി​പ്പി​ക്ക​പ്പെ​ടു​ക​യും അ​ടി​മ​ക​ളാ​ക്ക​പ്പെ​ടു​ക​യും സെ​ന്‍​സ​ര്‍ ചെ​യ്യ​പ്പെ​ടു​ക​യും ചെ​യ്ത ജ​ന​ത​യോ​ടൊ​പ്പ​മാ​കും ഞാ​ന്‍ എ​ക്കാ​ല​വും നി​ല​നി​ല്‍​ക്കു​ക​യെ​ന്ന​താ​ണ് എ​ന്‍റെ നി​ല​പാ​ട്- ക​ങ്ക​ണ വ്യ​ക്ത​മാ​ക്കി.

ട്വി​റ്റ​ര്‍ ച​ട്ട​ങ്ങ​ള്‍​ക്ക് വി​രു​ദ്ധ​മാ​യി ട്വീ​റ്റ് കു​റി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ക​ങ്ക​ണ റ​ണാ​വ​ത്തി​ന്‍റെ അ​ക്കൗ​ണ്ട് ട്വി​റ്റ​ര്‍ പൂ​ട്ടി​യ​ത്.

പ​ശ്ചി​മ​ബം​ഗാ​ള്‍ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ങ്ങ​ളെ​ക്കു​റി​ച്ച് ന​ടി അ​ഭി​പ്രാ​യ​ങ്ങ​ള്‍ കു​റി​ച്ചി​രു​ന്നു. ബം​ഗാ​ളി​ല്‍ മ​മ​ത ന​യി​ക്കു​ന്ന തൃ​ണ​മു​ല്‍ കോ​ണ്‍​ഗ്ര​സ് ജ​യി​ച്ച​തോ​ടെ അ​വി​ടെ രാ​ഷ്ട്ര​പ​തി ഭ​ര​ണം വേ​ണ​മെ​ന്നാ​ണ് ക​ങ്ക​ണ ആ​വ​ശ്യ​പ്പെ​ട്ട​ത്.

ക​ങ്ക​ണ​യു​ടെ ട്വീ​റ്റ് ഇ​ങ്ങ​നെ... ഇ​തു ഭീ​ക​ര​മാ​ണ്. ഗു​ണ്ട​യെ നേ​രി​ടാ​ന്‍ സൂ​പ്പ​ര്‍ ഗു​ണ്ട വേ​ണം. അ​വ​ര്‍ (മ​മ​ത) ഒ​രു ഭീ​ക​ര​ജീ​വി​യാ​ണ്. അ​വ​രെ മെ​രു​ക്കാ​ന്‍ മോ​ദി​ജി 2000ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ ഗു​ജ​റാ​ത്തി​ല്‍ കാ​ണി​ച്ച വി​രാ​ട​രൂ​പം പു​റ​ത്തെ​ടു​ക്കൂ...

ഇ​തോ​ടെ​യാ​ണ് അ​ക്കൗ​ണ്ട് ട്വി​റ്റ​ര്‍ പൂ​ട്ടി​യ​ത്. മു​പ്പ​ത് ല​ക്ഷ​ത്തോ​ളം ഫോ​ളോ​വേ​ഴ്സ് ആ​ണ് ക​ങ്ക​ണ​യ്ക്ക് ട്വി​റ്റ​റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.