സുകുമാരേട്ടൻ അവരെക്കുറിച്ച് പറഞ്ഞിട്ട് പോയത്...

05:32 PM May 06, 2021 | Deepika.com

മലയാളത്തിന്‍റെ പ്രിയതാരങ്ങളാണ് പൃഥ്വിരാജും ഇന്ദ്രജിത്തും. മഹാനടനായ സുകുമാരന്‍റെ പാതയിൽ സിനിമയിലെത്തി തന്‍റേതായ ഇരിപ്പിടം സ്വന്തമാക്കി ഇരുവരും. ഇപ്പോൾ ഇരുവരെയും കുറിച്ച് പണ്ട് സുകുമാരൻ തന്നോട് പറഞ്ഞ കാര്യങ്ങൾ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് അമ്മ മല്ലിക സുകുമാരൻ.

സു​കു​വേ​ട്ട​ന്‍ അവരെക്കുറിച്ച് തന്നോട് ഒരു വാക്ക് പ​റ​ഞ്ഞാ​ണ് പോ​യ​തെന്നും കല്യാണം കഴിഞ്ഞാൽ അവരെ സ്വതന്ത്രമായി വിട്ടേക്കണമെന്നതാണ് അതെന്നുമാണ് മല്ലിക പറഞ്ഞത്. അ​വ​ര്‍ ജീ​വി​തം പ​ഠി​ക്ക​ട്ടെ, ഒ​രി​ക്ക​ലും ഒ​രു​മി​ച്ച് പൊ​റു​തി വേ​ണ്ടെന്നും കാ​ണാ​ന്‍ തോ​ന്നു​മ്പോ​ള്‍ പോ​യാ​ല്‍ മ​തി​യെന്നും സുകുമാരൻ തന്നോട് പറഞ്ഞുവെന്നും മല്ലിക കൂട്ടിച്ചേർത്തു.