കോവിഡ് രണ്ടാംതരംഗത്തിൽ ഉലയുന്ന ഇന്ത്യയ്ക്ക് ധനസമാഹരണത്തിനായി ആഹ്വാനം ചെയ്ത് നടി പ്രിയങ്ക ചോപ്ര. ഗിവ് ഇന്ത്യ എന്ന സന്നദ്ധ സംഘടനയ്ക്കൊപ്പം ചേർന്നാണ് പ്രിയങ്കയുടെ ധനസമാഹരണം.
തന്റെ രാജ്യമായ ഇന്ത്യയാണ് ഇപ്പോള്‍ ലോകത്ത് ഏറ്റവും കൂടുതലായി കഷ്ടപ്പെടുന്നതെന്നും എല്ലാവരും ഇപ്പോഴാണു സഹായിക്കേണ്ടതെന്നും നടി പറഞ്ഞു.
"എത്രയും വേഗം കഴിയുന്നത്ര സഹായം എത്തിക്കാനാണ് പദ്ധതി. എത്രയെന്നു പറയുന്നില്ല. എത്രയാണെങ്കിലും നിങ്ങള്‍ക്കു കഴിയുന്ന സംഭാവനകളാണു വേണ്ടത്. എന്നെ ഇഷ്ടപ്പെടുന്ന ലക്ഷക്കണക്കിനു പേരുണ്ടെന്ന് എനിക്കറിയാം. നിങ്ങള്‍ ചെറിയ തുകകള്‍ വച്ചു നല്കിയാന് പോലും അതൊരു വലിയ തുകയായി മാറും.'- പ്രിയങ്ക ചോപ്ര പറയുന്നു.
എന്റെ ഇന്ത്യയെ സഹായിക്കണം: സന്നദ്ധപ്രവർത്തനവുമായി പ്രിയങ്ക
06:38 PM May 05, 2021 | Deepika.com