മുതലാളിയുടെ നന്മ ആഗ്രഹിക്കുന്ന പ്രേമനാണ് തൊഴിലാളി ദിനത്തിൽ ഓർമിക്കേണ്ട തൊഴിലാളിയെന്ന ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധനേടുന്നു. സിനിമ ഗ്രൂപ്പുകളിലാണ് കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. മോഹൻലാൽ നായകനായി എത്തിയ മിധുനം എന്ന സിനിമയിൽ ശ്രീനിവാസൻ അവതരിപ്പിച്ച കഥാപാത്രമാണ് പ്രേമൻ. ഫാക്ടറി തുടങ്ങാൻ നടക്കുന്ന സേതു മാധവന്റെ ഒപ്പം എപ്പോഴുമുള്ള ആളാണ് പ്രേമൻ.
സോഷ്യൽ മീഡിയയിലെ പോസ്റ്റ് വായിക്കാം
മുതലാളിയുടെ ഗതികേട് മനസ്സിലാക്കി സുലോജനയെ പായിൽ പൊതിഞ്ഞ് തട്ടിക്കൊണ്ട് പോരാനും... സാഹചര്യം മനസ്സിലാക്കി മുതലാളിക്ക് പകരം മുതലാളിയുടെ ഭാര്യയെ കല്യാണത്തിന് കൊണ്ടുപോകാനും... മുതലാളിയുടെ വെളിവില്ലാത്ത അളിയനും ചേട്ടനും ഉണ്ടാകുന്ന തലവേദനകളെ എങ്ങനെയും ഒതുക്കാനും...
അവസാനം തന്റെ മുതലാളി ഒരിക്കലും ഗതിപിടിക്കാൻ പോകുന്നില്ല എന്ന നഗ്നസത്യം മനസ്സിലാക്കി മുതലാളിയുടെ പെങ്ങളെയും അടിച്ചുകൊണ്ട് മുങ്ങുമ്പോൾ പോലും... സേതുമാധവൻ എന്ന തന്റെ മുതലാളിയുടെ നന്മ ആഗ്രഹിക്കുന്ന ആത്മാർഥത ഉള്ള തൊഴിലാളിയാണ് പ്രേമൻ... തൊഴിലാളി ദിനത്തിൽ ഓർമ്മിക്കണ്ട ഒരു തൊഴിലാളി. ചെയ്യുന്ന തൊഴിലിനോട് ആത്മാർഥത കാണിക്കുന്ന എല്ലാ തൊഴിലാളികൾക്കും മെയ്ദിന ആശംസകൾ. 😇
"തൊഴിലാളി ദിനത്തിൽ ഓർമ്മിക്കേണ്ട ഒരു തൊഴിലാളി...'; കുറിപ്പ് വൈറൽ
02:47 PM May 01, 2021 | Deepika.com