തമിഴ് സൂപ്പര്‍ താരം അര്ജുന് മലയാളത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വിരുന്ന്. പട്ടാഭിരാമന്, മരട് 357, ഉടുമ്പ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കണ്ണന് താമരക്കുളത്തിന്റെ സംവിധാനത്തില്‍ അണിയറയില്‍ ഒരുങ്ങുന്ന ഒരു എക്സ്ട്രിം ഫാമിലി ത്രില്ലര്‍ ചിത്രമാണ് വിരുന്ന്.
ഏറെ ദുരൂഹതകള്‍ നിറഞ്ഞ കഥാപാത്രത്തെയാണ് അര്ജുന് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നെയ്യാര്‍ ഫിലിംസിന്റെ ബാനറില്‍ അഡ്വ.ഗിരീഷ് നെയ്യാര്‍, എന്‍.എം ബാദുഷ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
മുകേഷ്, ബൈജു സന്തോഷ്, അജു വര്‍ഗീസ്, ധര്മ്മജന് ബോള്‍ഗട്ടി, ഹരീഷ് പേരടി, ഗിരീഷ് നെയ്യാര്‍,ആശാ ശരത്ത്, സുധീര്‍, മന്‍രാജ്, കോട്ടയം പ്രദീപ്, ശോഭ മോഹന്‍, പോള്‍ താടിക്കാരന്, ജിബിന്‍ സാബ് തുടങ്ങയവരാണ് മറ്റ് അഭിനേതാക്കള്‍. ചിത്രത്തിലെ നായികാനിര്‍ണയം പൂര്‍ത്തിയായി വരുന്നു.
ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ദിനേഷ് പള്ളത്തിന്റേതാണ്. കണ്ണന് താമരക്കുളം - ദിനേഷ് പള്ളത്ത് കൂട്ടുകെട്ടിലെ ഏഴാമത്തെ ചിത്രമാണ് വിരുന്ന്. മേയ് മൂന്ന് മുതല്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ പീരുമേട്, തിരുവനന്തപുരം എന്നിവടങ്ങളാണ്.
വിരുന്നുമായി അര്ജുന് മലയാളത്തിലേക്ക്
05:14 PM Apr 30, 2021 | Deepika.com