നടന് സിദ്ധാര്‍ത്ഥിന് പിന്തുണയുമായി നടി പാര്‍വതി തിരുവോത്ത്. ട്വീറ്റിലൂടെയാണ് പാര്‍വതി സിദ്ധാര്‍ത്ഥിന് ഐക്യദാര്‍ഢ്യം രേഖപ്പെടുത്തിയത്. 'സിദ്ധാര്‍ഥിനൊപ്പം. ഞങ്ങളുടെ ഒരു പട തന്നെ ഒപ്പമുണ്ട്. ശക്തമായി തുടരുക. കുടുംബത്തിന് എല്ലാവിധ സ്നേഹവും' എന്നാണ് പാര്‍വതിയുടെ ട്വീറ്റ്.
കേന്ദ്ര സര്‍ക്കാരിന്റെയും ബിജെപിയുടെയും പല നയങ്ങള്‍ക്കെതിരെയും നിരന്തരം ശബ്ദമുയര്‍ത്തിക്കൊണ്ടിരിക്കുന്ന നടനാണ് സിദ്ധാര്‍ത്ഥ്. അധികാരത്തില്‍ നിന്നും ബിജെപിയെ പുറത്താക്കുന്ന ദിവസം രാജ്യം യഥാര്‍ത്ഥത്തില്‍ വാക്സിനേറ്റഡ് ആകുമെന്നാണ് സിദ്ധാര്‍ത്ഥ് ഈയിടെ കുറിച്ചത്.
തന്റെ ഫോണ്‍ നമ്പര്‍ തമിഴ്നാട്ടിലെ ബിജെപിയും ബിജെപിയുടെ ഐടി സെല്ലും ചേര്‍ന്ന് ചോര്ത്തിയയെന്ന് നേരത്തെ സിദ്ധാര്‍ത്ഥ് പറഞ്ഞിരുന്നു. ഭീഷണിപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ഞൂറിലധികം ഫോണ്‍ വിളികള്‍ വന്നു. അസഭ്യം മുതല്‍ ബലാത്സംഗ ഭീഷണിയും കൊല്ലുമെന്ന ഭീഷണിയും വരെ തനിക്കും കുടുംബത്തിനുമെതിരെ ഉണ്ടായെന്നും സിദ്ധാര്‍ത്ഥ് സമൂഹ മാധ്യമങ്ങളില്‍ വ്യക്തമാക്കുകയുണ്ടായി.
'ശക്തമായി തുടരുക'; സിദ്ധാര്‍ത്ഥിന് പിന്തുണയുമായി പാര്‍വതി
07:05 AM Apr 30, 2021 | Deepika.com