നടന് കാര്‍ത്തി ഇരട്ട നായക കഥാപാത്രങ്ങളെ അവതരിപ്പിച്ച വന്‍ വിജയ ചിത്രമാണ് സിറുത്തൈ. വീണ്ടും കാര്‍ത്തി വ്യത്യസ്തമായ ഇരട്ട നായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ സിനിമയാണ് സര്‍ദാര്‍. ഇതിന്റെ ചിത്രീകരണം ചെന്നൈയില്‍ ആരംഭിച്ചു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷന്‍ പിക്ചര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കി. ആരാധകരില്‍ നിന്നും വലിയ സ്വീകരണമാണ് ഇതിന് ലഭിച്ചിരിക്കുന്നത്.
സര്‍ദാര്‍ എന്നാല്‍ തലവന്‍, സേനാനായകന് എന്നൊക്കെയാണ് അര്‍ഥം. ഇരുമ്പു തിരൈ, ഹീറോ എന്നീ ഹിറ്റ് ചിത്രങ്ങള്‍ അണിയിച്ചൊരുക്കിയ പി. എസ്. മിത്രനാണ് സര്‍ദാറിന്റെ സംവിധായകന്. റാഷി ഖന്നയും രജീഷാ വിജയനുമാണ് ചിത്രത്തില്‍ കാര്‍ത്തിയുടെ നായികമാര്‍. കൂടാതെ സിമ്രാന്, മുരളി ശര്‍മ്മ, ഇളവരസ്, മുനീഷ് കാന്ത് എന്നിവരാണു മറ്റു പ്രധാന അഭിനേതാക്കള്‍.
പ്രശസ്ത ഹിന്ദി നടന് ചുങ്കി പാണ്ഡെ ഇതാദ്യമായി വില്ലനായി തമിഴില്‍ എത്തുന്നു എന്ന സവിശേഷതയും സര്ദാറിനുണ്ട്. പ്രിന്‍സ് പിക്ചേഴ്സിന് വേണ്ടി എസ്. ലക്ഷ്മണ് കുമാറാണ് സര്‍ദാര്‍ നിര്‍മിക്കുന്നത്. ജി.വി. പ്രകാശ് സംഗീത സംവിധാനവും ജോര്‍ജ് സി. വില്യംസ് ഛായഗ്രഹണവും നിര്‍വഹിക്കുന്നു.
കാര്‍ത്തി ഇരട്ടവേഷത്തില്‍; രജീഷയും റാഷിയും നായികമാർ
03:27 PM Apr 29, 2021 | Deepika.com