സിനിമാ പ്രേക്ഷകര്‍ക്കും ടെലിവിഷന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ സുപരിചിതയാണ് ഐശ്വര്യ. നിരവധി ഹിറ്റ് ചിത്രങ്ങളിലെ നായികയായ ഐശ്വര്യ സീരിയല്‍ രംഗത്തും തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്. മോഹന്‍ലാല്‍ നായകനായ ബട്ടര്‍ഫ്ളൈസിലൂടെയാണ് ഐശ്വര്യ ശ്രദ്ധ നേടുന്നത്. 1993-ലാണ് ഈ സിനിമ റിലീസ് ചെയ്യുന്നത്. ചിത്രം വന്‍ വിജയമാവുകയും ഐശ്വര്യയുടെ പ്രകടനം കൈയടി നേടുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ ആ ചിത്രത്തെക്കുറിച്ചുള്ള ഐശ്വര്യയുടെ ചില വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ബട്ടര്‍ഫ്ളൈയുടെ ചിത്രീകരണത്തിനിടെയുണ്ടായ സംഭവങ്ങളാണ് ഐശ്വര്യ വിവരിക്കുന്നത്. മലയാളത്തില്‍ എനിക്ക് മറക്കാന്‍ പറ്റാത്ത സിനിമയാണ് ബട്ടര്‍ഫ്ളൈസ്. നിലവാരമുള്ള തമാശയായിരുന്നു ചിത്രത്തിലേത്. സിനിമയുടെ ചിത്രീകരണത്തിനിടെ ലാലേട്ടന്റെയും ജഗദീഷേട്ടന്റെയും പ്രകടനം കണ്ട് ചിരി നിര്‍ത്താന്‍ പറ്റിയിരുന്നില്ല.
സിനിമയില്‍ എന്നെ ക്ലോറോഫോം മണപ്പിച്ച് തട്ടിക്കൊണ്ടു പോകുന്ന രംഗമുണ്ട്. എന്നാല്‍ ഈ രംഗത്തിലെ ലാലേട്ടന്റെയും ജഗദീഷേട്ടന്റെയും പ്രകടനം കണ്ട് എനിക്ക് ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. അതോടെ ആ സീന്‍ ചെയ്യുക പ്രയാസമായി. ഒടുവില്‍ സംവിധായകന് രാജീവ് അഞ്ചലിനോട് ഒറിജിനലായി ക്ലോറോഫോം മണപ്പിച്ച് എന്നെ ബോധം കെടുത്താന്‍ ഞാന്‍ പറഞ്ഞു- ഐശ്വര്യ വ്യക്തമാക്കി
ഒളിയമ്പുകള്‍ ആയിരുന്നു ഐശ്വര്യയുടെ ആദ്യ മലയാള സിനിമ. പിന്നീട് ജാക്ക്പോട്ട്, ബട്ടര്‍ഫ്ളൈസ്, നരസിംഹം, സത്യമേവ ജയതേ, ഷാര്‍ജ ടു ഷാര്‍ജ, പ്രജ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം ഐശ്വര്യ സജീവമായിരുന്നു. സീരിയല്‍ രംഗത്തും ഐശ്വര്യ സജീവമാണ്.
ഒടുവിൽ ഒറിജിനലായി ക്ലോറോഫോം മണപ്പിച്ച് എന്നെ ബോധം കെടുത്താന്‍ പറഞ്ഞു...
12:46 PM Apr 23, 2021 | Deepika.com