ഷാജി കൈലാസ്- പൃഥ്വിരാജ് ചിത്രം കടുവയുടെ ചിത്രീകരണം ആരംഭിച്ചു. വെള്ള ജുബ്ബയും മുണ്ടും അണിഞ്ഞുള്ള പൃഥ്വിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയാണ് വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ചങ്ങനാശ്ശേരി മുണ്ടക്കയം പ്രദേശങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്.
ലിസ്റ്റിന് സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജിനു വി. എബ്രഹാമിന്റേതാണ് തിരക്കഥ. വിവേക് ഒബ്റോയിയാണ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത്. സായ്കുമാർ, സിദ്ദിഖ് തുടങ്ങിവർ ചിത്രത്തിൽ അഭിനയിക്കുന്നു.
കോട്ടയം അച്ചായനായി പൃഥ്വിരാജ്; "കടുവ' തുടങ്ങി
10:01 PM Apr 20, 2021 | Deepika.com