മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. വിവാഹമോചനത്തിനു ശേഷം രണ്ടാംവരവിൽ മലയാള സിനിമയിൽ സജീവ സാന്നിധ്യമാണ് നടി. കരുത്തേറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന മഞ്ജു ഇപ്പോൾ പ്രണയകഥയ്ക്കായുള്ള കാത്തിരിപ്പിലാണ്. താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
കുറച്ച് കാലമായിട്ട് റൊമാന്‍സ് താന്‍ ചെയ്യുന്നില്ലെന്നും അതുകൊണ്ടുതന്നെ നല്ല ലവ് സ്റ്റോറികള്‍ ഉണ്ടെങ്കില്‍ ചിലപ്പോള്‍ അടുത്ത സിനിമയ്ക്കായി സ്വീകരിച്ചേക്കുമെന്നും മഞ്ജു പറഞ്ഞു.
റൊമാന്റിക് ഇതിവൃത്തമായി വരുന്ന നിരവധി കഥകള്‍ ഇതിനകം കേട്ടുകഴിഞ്ഞു. ഏറ്റവും രസകരമായൊരു പ്രണയകഥയ്ക്ക് വേണ്ടിയാണ് താന്‍ കാത്തിരിക്കുന്നതെന്നും നടി കൂട്ടിച്ചേർത്തു.
അത്തരമൊരു പ്രണയകഥയ്ക്കായി ഞാൻ കാത്തിരിക്കുന്നു
03:11 PM Apr 19, 2021 | Deepika.com