യുവതാരം കൈലാഷ് നായകനാകുന്ന മിഷൻ സി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഇതിനു പിന്നാലെ പലതരം ട്രോളുകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു. ഇപ്പോൾ ട്രോളുകളെക്കുറിച്ച് പ്രതികരിക്കുകയാണ് താരം.
മനപ്പൂർവമുള്ള നോവിക്കലുകൾ തനിക്ക് തിരിച്ചറിയാകാനുമെന്ന് കൈലാഷ് പറഞ്ഞു. സ്വയം വിലയിരുത്താനും സ്വയം നവീകരിക്കാനും വേണ്ടി വിമര്‍ശനങ്ങളെല്ലാം ഏറ്റുവാങ്ങുന്നുവെന്നും താരം കൂട്ടിച്ചേർത്തു.
"നടനവിദ്യയുടെ മറുകര താണ്ടിയവര്‍ ആരുമില്ലെങ്കിലും പല മഹാനടന്മാരെയും കണ്ടുപഠിക്കാനാണ് ഓരോ നിമിഷവും എന്റെ പരിശ്രമം. അതു പ്രായോഗികമാക്കാനാണ് എളിയ ഉദ്യമം. പക്ഷേ, മനപ്പൂര്‍വമുള്ള നോവിക്കലുകള്‍ എനിക്ക് തിരിച്ചറിയാനാവും..'- കൈലാഷ് പറയുന്നു.
മനപ്പൂര്‍വമുള്ള നോവിക്കലുകള്‍ എനിക്ക് തിരിച്ചറിയാനാവും: കൈലാഷ്
02:02 PM Apr 19, 2021 | Deepika.com