മികച്ച വേഷങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അനു സിതാര. അടുത്തിടെ തനിക്ക് കാവ്യ മാധവന്റെ ഛായ ഉണ്ടെന്ന അഭിപ്രായങ്ങളോടു പ്രതികരിച്ച് നടി രംഗത്തുവന്നിരുന്നു.
കാവ്യ മാധവന്റെ ഛായ ഉണ്ടെന്ന് ഒത്തിരി പേര് പറഞ്ഞിട്ടുണ്ടെന്നും അത്രയ്ക്കൊന്നും ഇല്ലെങ്കിലും കേള്‍ക്കുമ്പോള്‍ വലിയ സന്തോഷമാണെന്നും അനു സിതാര പറയുന്നു.
"അങ്ങനെ പറയുന്നത് കൊണ്ട് ദോഷം ഒന്നും ഉണ്ടായിട്ടില്ല. കാവ്യ ചേച്ചിയോടുള്ള ഇഷ്ടത്തില്‍ കുറച്ചൊക്കെ എനിക്കും കിട്ടിയിട്ടുണ്ടാവുമെന്ന വിശ്വാസമുണ്ട്. കാവ്യ ചേച്ചിയെ പോലുണ്ടെന്ന് പറയുമ്പോള്‍ ഞാന്‍ കണ്ണാടിയില്‍ നോക്കി നില്‍ക്കാറുണ്ട്. എനിക്കിത് വരെ അങ്ങനെ തോന്നിയിട്ടില്ല..'- അനു സിതാര കൂട്ടിച്ചേർക്കുന്നു.
"അപ്പോൾ ഞാൻ കണ്ണാടിയിൽ നോക്കി നില്ക്കും'
05:35 PM Apr 18, 2021 | Deepika.com