വിഷ്ണു ഉണ്ണികൃഷ്ണനെ നായകനായി എത്തുന്ന പുതിയ ചിത്രമായ 'ശലമോൻ' ചിത്രീകരണം തുടങ്ങി. "ചെല്ലാനത്തിനപ്പുറം ഒരു ലോകമില്ല എന്ന ചിന്തയിൽ പള്ളിയും നാട്ടുകാര്യങ്ങളുമായി ഒതുങ്ങി കഴിയുന്ന നാല് സഹോദരന്മാർ അടങ്ങുന്ന ഒരു കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. സഹോദരന്മാരിൽ ഒരുവൻ ചെല്ലാനത്തിനപ്പുറമുള്ള ജീവിതത്തിന്റെ സുഖങ്ങൾ തേടി പോകുന്നതും തുടർന്ന് അവരുടെ ജീവിതത്തിലുണ്ടാവുന്ന മാറ്റങ്ങളുമാണ് നർമ്മത്തിന്റെ മേമ്പൊടിയോടെ ചിത്രം അവതരിപ്പിക്കുന്നത്"
വിഷ്ണു ഉണ്ണികൃഷ്ണനു പുറമെ ദിലീഷ് പോത്തൻ, സുധി കോപ്പ, കിച്ചു ടെല്ലസ്, സമ്പത്ത് രാജ്, ആദിൽ ഇബ്രാഹിം, സൗമ്യ മേനോൻ, അഞ്ചലി നായർ, പോളി വത്സൻ, വിനീത് വിശ്വം, അൽത്താഫ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. നവാഗതനായ ജിതിൻ പത്മനാഭനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
നിസ്സാം ഗൗസ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രത്തിന്റെ ചായഗ്രഹണം പാപ്പിനു നിർവഹിക്കുന്നു. ഇഫാർ മീഡിയ റാഫി മതിര അവതരിപ്പിക്കുന്ന ഈ ചിത്രം, പെപ്പർകോൺ സ്റ്റുഡിയോസിനു വേണ്ടി നോബിൾ ജോസ് ആണ് നിർമ്മിക്കുന്നത്.
വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രം'ശലമോൻ' ചിത്രീകരണം തുടങ്ങി
08:17 PM Apr 17, 2021 | Deepika.com